മരടിൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ളാറ്റുകളിൽ 50 എണ്ണത്തിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം. അതെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല. ഉടമസ്ഥരുടെ വിവരം ലഭ്യമല്ലാത്ത 50 ഫ്‌ലാറ്റുകള്‍ റവന്യുവകുപ്പായിരിക്കും നേരിട്ട് ഒഴിപ്പിക്കുക.

രജിസ്‌ട്രേഷൻ വകുപ്പിൽ വിശദപരിശോധന നടത്തിയാലെ ഉടമസ്ഥരില്ലാത്ത ഫ്ളാറ്റുകളുടെ വിവരം  കണ്ടെത്താനാകൂ. ആളില്ലാത്ത ഫ്ലാറ്റുകളിലുള്ളവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. രജിസ്‌ട്രേഷൻ വകുപ്പിൽനിന്ന് വിവരം ലഭിച്ചാൽ ഇവരെ ബന്ധപ്പെടും. അല്ലെങ്കിൽ, ഫ്ലാറ്റുകളിലെ സാധനങ്ങൾ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും. കൃത്യമായ രേഖകളില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കാനിടയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഫ്ളാറ്റ് പണിഞ്ഞ ആദ്യ ഉടമകളെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിൻ്റെ ഭാഗമായി ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച നാല് ഫ്‌ലാറ്റുകളിലും സര്‍വേ നടത്തി. ഫ്‌ലാറ്റുകളില്‍ നിന്ന് ഭൂരിഭാഗം കുടുംബങ്ങളും സാധനങ്ങളെല്ലാം മാറ്റി. ബാക്കിയുള്ളവര്‍ ഇന്ന് വൈകുന്നേരത്തോടെ സാധനങ്ങള്‍ പൂര്‍ണമായും മാറ്റും.

ഇപ്പോൾ നാല് ഫ്‌ലാറ്റ് സമുച്ചയങ്ങളിലായി ഒഴിഞ്ഞു കിടക്കുന്ന 50 ഫ്‌ലാറ്റുകളുടെ ഉടമസ്ഥരുടെ വിവരങ്ങളാണ് ഇതുവരെ ലഭ്യമല്ലാത്തത്. ഇവയുടെ വില്‍പ്പന നടന്നിട്ടുണ്ടെങ്കിലും ഉടമസ്ഥര്‍ നഗരസഭയില്‍ നിന്ന് കൈവശാവകാശ രേഖ വാങ്ങിയിട്ടില്ല. ഈ അപ്പാര്‍ട്ട്‌മെന്റുകളുടെ ഉടമകള്‍ അധികൃതരുമായി ബന്ധപ്പെട്ടില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്ന് രേഖകള്‍ പരിശോധിച്ച് റവന്യു വകുപ്പ് ഈ ഫ്‌ലാറ്റുകള്‍ ഒഴിപ്പിക്കും.

ഇതുസംബന്ധിച്ച് രജിസ്‌ട്രേഷൻ വകുപ്പിൽ വിശദപരിശോധന നടത്തിയാലെ ഇക്കാര്യം കണ്ടെത്താനാകൂ. ആളില്ലാത്ത ഫ്ലാറ്റുകളിലുള്ളവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. രജിസ്‌ട്രേഷൻ വകുപ്പിൽനിന്ന് വിവരം ലഭിച്ചാൽ ഇവരെ ബന്ധപ്പെടും. അല്ലെങ്കിൽ, ഫ്ലാറ്റുകളിലെ സാധനങ്ങൾ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും. കൃത്യമായ രേഖകളില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കാനിടയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം ഫ്ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതികാഘാതത്തെക്കുറിച്ച് ഉത്ക്കണ്ഠയുള്ള അയൽ വാസികൾ നിലപാട് കടുപ്പിച്ചിരിക്കുകയാണു. ഇതുസംബന്ധിച്ച് സമീപവാസികളുമായി എംഎല്‍എ എം സ്വരാജ് ചര്‍ച്ച നടത്തും. സമീപവാസികളെ പങ്കെടുപ്പിച്ചുകൊണ്ട് വിളിച്ച യോഗത്തില്‍ ഇവരുടെ ആശങ്കകള്‍ കേള്‍ക്കുകയും കാര്യങ്ങള്‍ ഇവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  വോട്ടുകാലത്ത് യുവതീപ്രവേശനത്തിനു വിലക്കോ നവോഥാനക്കാരേ!!! പി കെ സി പവിത്രൻ എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here