തീരദേശനിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ മരടിലെ ഫ്ളാറ്റുകൾക്ക് എങ്ങനെ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും എന്നത് വലിയ ചോദ്യച്ഛിന്നമായി മാറുകയാണു. സെപ്തംബർ 20 നു മുമ്പ് പൊളിച്ചുമാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവു നൽകിയ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. ഫ്ളാറ്റിൻ്റെ വില കോടതി എങ്ങനെ നിശ്ചയിച്ചു എന്ന് വ്യക്തമല്ല. ”

അതേസമയം ഫ്ളാറ്റ് വാങ്ങിയപ്പോഴുണ്ടായ വിലയെക്കുറിച്ച് സംസ്ഥാന സർക്കാർ കോടതിയിൽ രേഖകൾ സമർപ്പിച്ചിട്ടുണ്ടായിരുന്നെങ്കിൽ നഷ്ടപരിഹാരത്തുക 25 ലക്ഷം എന്ന് കോടതി ഉത്തരവ് ഉണ്ടാകുമായിരുന്നില്ല. ഇതിനകം തന്നെ ഒരാഴ്ചക്കകം തുക നൽകുമെന്ന് സർക്കാർ ഉറപ്പ് എന്തടിസ്ഥാനത്തിലാണെന്നും വ്യക്തമല്ല. ഫ്ളാറ്റ് ഹോളി ഫെയ്ത്ത് വില്ലേജ് ഡെവലപ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോഴുള്ള ഉടമയ്ക്ക് 2007 ൽ വിറ്റതിൻ്റെ വിലയാധാരത്തുക കാണിച്ചിരിക്കുന്നത് 99,500 രൂപയാണു, മറ്റൊരു ഫ്ളാറ്റിനു 1. 5 ലക്ഷം രൂപയും വിലയാധാരം കാണിച്ചിട്ടുണ്ട്. ഹോളി ഫെയ്ത്തിൻ്റെ മൂന്നാമത്തെ ഫ്ളാറ്റിനു വിലയാധാരം 3 ലക്ഷം രൂപയാണു കണക്കുകളിൽ കാണിച്ചിരിക്കുന്നത്. നിയമപരമായി രേഖയിൽ കാണുന്ന തുകയ്ക്ക് മേൽ ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയില്ലാതിരിക്കെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് വില ഉയർത്തിക്കാട്ടിയത് ആരാണെന്ന് വ്യക്തമല്ല

സാധാരണയായി ഭൂമിയോ കെട്ടിടമോ വാങ്ങുമ്പോൾ ചെലവ് പരിമിതപ്പെടുത്താനായി വില കുറച്ച് കാണിക്കുന്ന പതിവുണ്ട്. അതിനു നിയമത്തിൻ്റെ പിൻബലമില്ല. എങ്കിൽ തന്നെയും പരമാവധി 5 ലക്ഷം രൂപയ്ക്കപ്പുറം വില മതിക്കാനാവാത്ത ഫ്ളാറ്റുകൾക്ക് എങ്ങനെ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും എന്നതാണു ഇവിടെ ഉയരുന്ന ചോദ്യം. മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് കാൽ കോടി രൂപ നഷ്ടപരിഹാരം നൽകിയാൽ അത് നിയമവിരുദ്ധമാകും എന്നാണു നിയമവിദഗ്ധരുടെയും അഭിപ്രായം.

മൂലമ്പള്ളിയിലും മുത്തങ്ങയിലും പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കാൻ മുൻ കൈ എടുത്തവർക്ക് മരട് ഫ്ളാറ്റുടമകളുടേ കാര്യത്തിൽ മാത്രം ഇത്രയും ജാഗ്രതയുണ്ടായതെന്താണെന്നാണു ഇതോടൊപ്പം ഉയരുന്ന മറ്റൊരു ഗൗരവമായ ചോദ്യം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഹർദികിൻ്റെ ഹർജി സുപ്രീം കോടതി തള്ളി ; തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here