വിവാദമായ മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ മരട് പഞ്ചായത്തിലെ മുന്‍ അംഗങ്ങളും കുടുങ്ങുമെന്ന് റിപ്പോർട്ട്. അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിക്കൊണ്ട് 2006-ല്‍ പഞ്ചായത്ത് കമ്മിറ്റി ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയം മൂലം പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കുമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു

കായലോരത്ത് തീരദേശ പരിപാലന നിയമത്തിന്റെ വിലക്ക് ലംഘിച്ച് നിർമ്മാണത്തിനു പഞ്ചായത്ത് കമ്മിറ്റി അനുവാദം നൽകിയതാണു കുരുക്കായത്. ഈ നിയമത്തിൻ്റെ പേരില്‍ നിര്‍മാണം തടയരുതെന്ന് പഞ്ചായത്ത് അംഗങ്ങള്‍ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞിരുന്നു. ഫ്ളാറ്റുകളുടെ നിര്‍മാണം തടയരുതെന്നാവശ്യപ്പെട്ട് ഇവര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പഞ്ചായത്ത് അംഗങ്ങള്‍ ഐകകണ്‌ഠ്യേനയാണ് നിയമലംഘനത്തിനു കുടപിടിച്ച് പ്രമേയം പാസാക്കിയത്.

അന്ന് മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷ് റഫിനെ നിയമം ലംഘിച്ച് കെട്ടിട നിർമ്മാണത്തിനു അനുമതി നൽകിയതിനു അറസ്റ്റ് ചെയ്തിരുന്നു. . ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്. ഇതിനു കൂട്ടുനിന്ന രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥരെയും പ്രതി ചേർത്തിട്ടുണ്ട്

അതേസമയം അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതിയാണ് സെക്രട്ടറിയോട് പ്രമേയത്തിലൂടെ നിര്‍ദേശിച്ചതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഈ പ്രമേയത്തില്‍ ഒപ്പിട്ട പഞ്ചായത്ത് അംഗങ്ങളും കുടുങ്ങുമെന്നാണു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ കക്ഷിഭേദമില്ലാതെ നിയമം ലംഘിച്ച എല്ലാ അംഗങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നാണു അറിയുന്നത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മരട് ഫ്ളാറ്റ് പൊളിക്കണം, സുപ്രീം കോടതി വിധി നടപ്പാക്കണം : വി എസ് രംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here