Wednesday, January 19

ബ്രിട്ടനിലും കഞ്ചാവ് നിയമവിധേയമാക്കി; ഇന്ത്യയിൽ എപ്പോൾ?

ബ്രിട്ടനിലും കഞ്ചാവ് നിയമവിധേയമാക്കി. ചികിത്സയുടെ ഭാഗമായി കഞ്ചാവ് ഉപയോഗിക്കാനാണ് ഇപ്പോൾ ബ്രിട്ടനിൽ അനുമതി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച ഉത്തരവ് ബ്രിട്ടൻ സർക്കാർ പുറത്തിറക്കിയത്. വേദന സംഹാരിയായി കഞ്ചാവിനെ ഉപയോഗപ്പെടുത്തുക എന്നതാണ് ഇപ്പോൾ ബ്രിട്ടൻ സ്വീകരിച്ചിരിക്കുന്ന നയം. ഇത് പ്രകാരം കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള നിയമപ്രകാരമുള്ള ആദ്യ അനുമതി ലഭിച്ചത് 32കാരി കാര്‍ലി ബാര്‍ട്ടണ്‍ എന്ന യുവതിയ്ക്കാണ്. മുന്‍ സര്‍വകലാശാല പ്രൊഫസർ കൂടിയാണ് കാര്‍ലി ബാര്‍ട്ടണ്‍.

ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥയില്‍ കഴിയുന്ന കാര്‍ലി ബാര്‍ട്ടണ്‍ ഏകദേശം രണ്ടുലക്ഷത്തിലേറെ രൂപ മുടക്കിയാണ് രോഗികള്‍ക്കുള്ള കഞ്ചാവ് ഉപയോഗിക്കുന്നത്. എന്നാൽ ആരോഗ്യ സംബന്ധിയായ കഞ്ചാവിന് ഇത്രയും ഉയർന്ന വില ഈടാക്കുന്നത് ശരിയല്ലെന്നും നിലവിൽ ഇത് പണക്കാര്‍ക്കുമാത്രമേ ഉപകാരമുണ്ടാകൂവെന്നും ഇവര്‍ പറയുന്നു.

2011-ലാണ് കാര്‍ലി ബാര്‍ട്ടണ് ഫൈബ്രാമയാള്‍ജിയ എന്ന രോഗം പിടിപെടുന്നത്. കടുത്ത വേദന അനുഭവപ്പെടുന്ന ഈ രോഗാവസ്ഥയ്ക്ക് വേദന സംഹാരിയായാണ് ഇപ്പോൾ കഞ്ചാവ് ഉപയോഗിക്കുന്നത്.

നേരത്തെ അർജന്റീന, ആസ്‌ട്രേലിയ, കാനഡ, ചിലി, കൊളംബിയ, തുടങ്ങിയ വിവിധ രാജ്യങ്ങൾ കഞ്ചാവിന്റെ ഉപയോഗം മെഡിസിൻ ആവശ്യങ്ങൾക്കായും മറ്റും നിയമപ്രകാരമാക്കിയിരുന്നു.

ശിവ ചെടി എന്ന് പുരാണങ്ങളിൽ അറിയപ്പെട്ടിരുന്ന കഞ്ചാവിനെ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. രാജ്യത്ത് കഞ്ചാവിന് നിരവധി ആവശ്യക്കാരാണുള്ളത്.

Spread the love
Read Also  2500 വർഷങ്ങൾക്ക് മുൻപേ മനുഷ്യർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ശാസ്ത്രജ്ഞർ

Leave a Reply