Sunday, January 16

നാമജപപ്രതിരോധം നാസയ്ക്ക് മുന്നിലേക്കും വ്യാപിക്കുമായിരിക്കും

മാരകമായ റേഡിയേഷന്‍, കാഴ്ചശക്തി നഷ്ടപ്പെടല്‍, എല്ലുകളിലെ പേശീ തേയ്മാനം മുതലായവയാണ് ചൊവ്വയിലെത്തിക്കുന്ന മനുഷ്യരെ ബാധിക്കുക എന്നതിനാല്‍ അതിനെ മറി കടക്കുകയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ നേരിടുന്ന വെല്ലുവിളികള്‍.

സാങ്കേതികവും ആരോഗ്യപരവുമായ കടമ്പകള്‍ ഏറെയാണെങ്കിലും 25 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയില്‍ എത്തിക്കുമെന്നാണ് നാസ പ്രഖ്യാപിക്കുന്നത്.

പ്രതിബന്ധങ്ങള്‍ ഇപ്പോഴത്തെ ബഡ്ജറ്റിലോ പുതുക്കുന്ന ബഡ്ജറ്റിലോ പരിഹരിക്കാന്‍ കഴിയും. അതിന് 25 വര്‍ഷത്തോളം വേണ്ടി വരുമെന്ന് മാത്രം. 2001ല്‍ വിരമിക്കുന്നതിന് മുമ്പ് നാല് ബഹിരാകാശയാത്ര നടത്തിയ നാസയുടെ ബഹിരാകാശയാത്രികന്‍ ടോം ജോണ്‍സിന്‍റെ വാക്കുകളാണ് ഇവ.

നമുക്ക് ചില പ്രധാന സാങ്കേതികതകള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു എന്നാണ് വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത്. ഇപ്പോഴത്തെ റോക്കറ്റ് ടെക്നോളജി പ്രകാരം മനുഷ്യന് ചൊവ്വയിലെത്താന്‍ ഒമ്പത് മാസം വേണ്ടി വരും. ഇക്കാലത്ത് വലിയ ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാകും.  പക്ഷെ ഇപ്പോഴേ ശ്രമമാരംഭിച്ചാല്‍ 25 വര്‍ഷത്തിനകം നമുക്ക് ആവശ്യമായ സാങ്കേതികത രൂപപ്പെടുത്താം. എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

ചൊവ്വ ആരും പോകാത്ത ചുവന്ന മണ്ണാണെന്നും ആചാരപരമായി ദോഷഗ്രഹമായ ചൊവ്വയിലേക്ക് ഇന്ത്യയില്‍ നിന്നും ആരും പോകാന്‍ അനുവദിക്കില്ലെന്നും നാസയ്ക്ക് മുന്നില്‍ ആചാരസംരക്ഷകരുടെ നാമജപപ്രതിഷേധം നടക്കുമോ എന്ന് കണ്ടറിയേണ്ടി വരും.

Spread the love
Read Also  ദയവായി മറ്റുള്ളവര്‍ക്ക് അയയ്ക്കരുതേ, ചിത്രം വ്യാജം

Leave a Reply