Thursday, January 20

സച്ചിൻ നെഹ്‌റു ട്രോഫി വള്ളം കളിയിൽ മുഖ്യാഥിതി

ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയുമായ സച്ചിൻ ടെണ്ടുൽക്കർ ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളം കളിയിൽ മുഖ്യാഥിതിയായെത്തും. ഇത് സംബന്ധിച്ച സർക്കാരിന്റെ ക്ഷണം സച്ചിൻ സ്വീകരിച്ചുവെന്ന് തോമസ് ഐസക് വ്യക്തമാക്കി. നെഹ്‌റു ട്രോഫി വള്ളം കളി ഉത്ഘാടനം ചെയ്യുന്ന സച്ചിൻ ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന കേരള ബോട്ട് ലീഗിൽ മുഖ്യാഥിതി സച്ചിൻ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ബോട്ട് റേസ് ലീഗിന്റെ യോഗ്യതാ മത്സരം കൂടിയാകും നെഹ്റു ട്രോഫി ജലമേള. നെഹ്റു ട്രോഫിയിൽ ആദ്യ ഒൻപതു സ്ഥാനങ്ങളിലെത്തുന്ന ചുണ്ടൻവള്ളങ്ങൾക്കാണു തുടർന്നു ലീഗിൽ നടക്കുന്ന 12 മത്സരങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കുക.

കാലങ്ങളായി കേന്ദ്ര മന്ത്രിമാരോ രാഷ്ട്രീയ നേതാക്കളോ ആണ് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. കേന്ദ്ര ഗവൺമെന്റിനെയോ കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പിന്റെ പ്രാതിനിധ്യത്തെയോ തന്ത്രപരമായി മാറ്റി നിർത്താനുള്ള ഒരു നീക്കമായും ഇതിനെ കാണാം.

Spread the love
Read Also  കെഎസ്എഫ്ഇ പ്രവാസിചിട്ടിയിൽ നിക്ഷേപത്തിന്റെ ഇരട്ടി തുക പരസ്യത്തിനായി ചിലവഴിച്ച് സർക്കാർ

Leave a Reply