കഴിഞ്ഞ ദിവസം മലയാളപത്രങ്ങളിൽ കണ്ട കൗതുകകരമായ വാർത്തയായിരുന്നു സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കിരയായത്. ചന്ദ്രയാൻ 2 ദൗത്യം സാങ്കേതികത്തകരാർ മൂലം മാറ്റിവെച്ചതൊന്നും അവർ അറിഞ്ഞ മട്ടില്ല. വെളുപ്പിനു 2 മണിയോടെ തന്നെ മാതൃഭൂമിയും മനോരമ കൊച്ചി എഡിഷനും കേരളകൗമുദിയുമെല്ലാം ചന്ദ്രയാൻ 2 പേടകം പറത്തിവിട്ടിരുന്നു. കഴിഞ്ഞ ദിവസം വെളുപ്പിനുതന്നെ സാങ്കേതികത്തകരാർ നിമിത്തം ദൗത്യം മാറ്റിവെച്ചതായി ഐ എസ് ആർ ഒ അറിയിച്ചിരുന്നു. അതാകട്ടെ പത്രം അച്ചടിച്ച് അയച്ചതിനുശേഷവും. ഇതാണു ട്രോളുകൾക്കിടയായത്.

ചന്ദ്രയാൻ 2 സാങ്കേതികത്തകരാറുണ്ടാകുമെന്ന് ആരും കരുതിയില്ല എന്നാണു പത്രമുതലാളിമാരുടെ വാദം. വലിയൊരു സംഘം ശാസ്ത്രജ് ഞരുടെ നേതൃത്വത്തിൽ വർഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ചന്ദ്രയാൻ 2 പേടകം സാധാരണയായി പറന്നുയരേണ്ടതല്ലെ..അത് തങ്ങളുടെ കുറ്റമാണൊ..ദൗത്യം നടക്കാത്തതോടെ പത്രമുതലാളിമാരെല്ലാം കൂടി നേരം വെളുത്തപ്പോൾ 6 വിദഗ്ധവനിതകളും നിരവധിമലയാളി ശാസ്ത്രജ്ഞരുമൊക്കെ ചേർന്ന് ഒരു വ്യാജ പേടകം ഉന്തിത്തള്ളി വായനക്കാരെ ഞെട്ടിച്ചുകളഞ്ഞു, ഹൊ പത്രവീരന്മാരുടെ ഒരു സാമൂഹ്യപ്രതിബദ്ധതയേ..എന്ന് തുടങ്ങി ട്രോളുകളുടെ നിര തന്നെ ആഘോഷിക്കപ്പെട്ടു.

അങ്ങനെ ഇരുന്നിരുന്ന് ട്രോളന്മാർക്കൊരിരയെ കിട്ടി..അതും പത്രമുതലാളിമാരെയും തൊഴിലാളികളെയും തന്നെ. ട്രോളന്മാർക്ക് ട്രോൾ ചാകരക്ക് ശുക്രദശ വീണു തുടങ്ങി എന്നാണു വിദഗ്ധ ട്രോളന്മാർ വീരവാദം മുഴക്കുന്നത്

Read Also  മനോരമ ന്യൂസ് സർവേ ഫലം പുറത്ത്; കണ്ണൂർ, കാസറഗോഡ്, ആലത്തൂർ കോൺഗ്രസ്; ആലപ്പുഴ എൽഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here