Sunday, January 16

മത സ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കേസിൽ വേണു ബാലകൃഷ്ണന് ജാമ്യം

മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ മാതൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന് ജാമ്യം. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി. ജയചന്ദ്രനാണ് ജാമ്യം അനുവദിച്ചത്.

‘ആലുവ തീവ്രവാദി റിപ്പബ്ലിക്കോ?’എന്ന പേരിൽ മാതൃഭൂമി ന്യൂസിൽ സൂപ്പർ പ്രൈം ടൈം അവതരിപ്പിച്ചതിനെതിരെയാണ് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ജൂൺ ഏഴിനാണ് പ്രസ്തുത പരിപാടി സംപ്രേഷണം ചെയ്തത്. ചാനല്‍ ചര്‍ച്ചയിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാണ് പരാതി.

കേരളത്തിലെ മുസ്ളീം സഹോദരങ്ങളെ, നിങ്ങൾ ഉമിനീര് പോലും ഇറക്കാതെ വ്രതശുദ്ധിയിൽ കഴിയുകയാണ്. ആ നിങ്ങൾക്ക് മേൽ ആണ് ഇത്രമേൽ ഒരു കളങ്കം ചാർത്തിയിരിക്കുന്നത്. നോമ്പ് തുറക്കാൻ പോകുന്നവന് തുറുങ്ക് കിട്ടുന്ന നാടാണ്’ എന്ന് തുടങ്ങിയുള്ള പരാമർശങ്ങൾ സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രം അഭിസംബോധന ചെയ്ത് രണ്ട വ്യക്തികൾ തമ്മിലുള്ള സാധാരണ സംഘർഷത്തെ മതപരമായ വേർതിരിവ് സൃഷ്ട്ടിച്ചുവെന്നാണ് പരാതി.

‘ആലുവ തീവ്രവാദി റിപ്പബ്ലിക്കോ?’; വേണു ബാലകൃഷ്ണനെതിരെ പൊലീസ് കേസ്

Spread the love
Read Also  ജനാധിപത്യകാലത്ത് കമ്മ്യൂണിസ്റ്റ് ആശീർവാദത്തോടെ അധികാരമേൽക്കുന്ന രാജവംശങ്ങൾ