Wednesday, June 23

‘ബി ജെ പി ക്ക് വോട്ടുചെയ്യും’ ; മായാവതിയുടെ തനിനിറം പുറത്താകുന്നു

അധികാര രാഷ്ട്രീയത്തിൻ്റെ ചുവടുപിടിച്ച് മായാവതി നിലപാടു മാറ്റുന്നു. സംസ്ഥാനത്തിൻ്റെ ഭരണം കയ്യാളാനായി ബി ജെ പിയുമായി വിലപേശുന്നതിൻ്റെ നാന്ദിയയി ബി ജെ പി യോടൊപ്പം ചേരാനുള്ള സന്നദ്ധത പ്രകടിപ്പിക്കുയാണ് ബി എസ് പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മായാവതി

അടുത്തുതന്നെ വരാനിരിക്കുന്ന എം.എൽ.സി. തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയെ പരാജയപ്പെടുത്താൻ സർവ്വ ശക്തിയും ഉപയോഗപ്പെടുത്തുമെന്ന് മായാവതി പ്രഖ്യാപിച്ചിരിക്കുകയാണ്.  ചിലയിടങ്ങളിൽ ബി.ജെ.പിക്ക് സ്ഥാനാർഥിക്കും തങ്ങൾ വോട്ട് ചെയ്യുമെന്ന് മായാവതി പറഞ്ഞു. ബി ജെ പി ദുർബലമായ കേന്ദ്രങ്ങളിലെ സീറ്റിൽ അവരുടെ പിന്തുണ ഉറപ്പിക്കുക കൂടിയാണ് മായാവതിയുടെ ലക്ഷ്യം.

അതേ സമയം അഞ്ച് ബി.എസ്.പി. എം.എൽ.എമാർ എസ്.പിയിലേക്ക് കൂറുമാറാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മായാവതിയുടെ പ്രതികരണം. വിമത ബി.എസ്.പി. എം.എൽ.എമാർ കഴിഞ്ഞ ദിവസം പാർട്ടി രാജ്യസഭാ സ്ഥാനാർഥിക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു. എസ്.പി. അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വിമത നീക്കം.

മായാവതിയുടെ പ്രസ്താവന തുടരുന്നു: ‘ഉത്തർപ്രദേശിൽ വരാനിരിക്കുന്ന എം.എൽ.സി. തിരഞ്ഞെടുപ്പിൽ എസ്.പിയെ പരാജയപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. അതിന് ഞങ്ങൾ എല്ലാ ശക്തിയുമെടുക്കും. വേണ്ടി വരികയാണെങ്കിൽ ബി.ജെ.പി. സ്ഥാനാർഥിക്കോ മറ്റേതെങ്കിലും സ്ഥാനാർഥിക്കോ വോട്ട് ചെയ്യേണ്ടി വന്നാൽ ഞങ്ങൾ അങ്ങനേയും ചെയ്യും. എസ്.പിയുടെ രണ്ടാം സ്ഥാർഥിയേക്കാൾ ആധിപത്യം പുലർത്തുന്ന ഏതൊരു പാർട്ടി സ്ഥാനാർഥിക്കും ബി.എസ്.പിയുടെ എല്ലാ എം.എൽ.എമാരുടേയും വോട്ട് ഉറപ്പായും ലഭിക്കും.’ മായാവതി പറഞ്ഞു.

തൊട്ടുമുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യാതൊരു കാരണവശാലും എസ്.പിയുമായി സഖ്യമുണ്ടാക്കാൻ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി. ഗൗരവമായി ചിന്തിക്കാതെ എടുത്ത തീരുമാനമായിരുന്നു അത്. സഖ്യത്തിലായിരുന്നപ്പോൾ ബി.എസ്.പി. നന്നായി പ്രവർത്തിച്ചു. ആരംഭദശയുടെ ആദ്യദിവസം തന്നെ എസ്.പി. അധ്യക്ഷൻ 1995-ലെ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. കേസിൽനിന്ന് പിന്നോട്ട് പോയതിലൂടെ ഞങ്ങൾ വലിയ തെറ്റ് ചെയ്തുവെന്ന് മനസ്സിലാക്കി’ മായാവതി കൂട്ടിച്ചേർത്തു

Spread the love
Read Also  ബി ജെ പിക്കൊപ്പം കോൺഗ്രസ്സിനെതിരെയും ആഞ്ഞടിച്ച് തെരഞ്ഞെടുപ്പ് റാലിയിൽ മായാവതി