Monday, January 24

മീ റ്റൂ വിവാദം; എ ആര്‍ റഹ്മാന്‍ നിശ്ശബ്ദത വെടിയുന്നു

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ഗായിക ചിന്മയി മീ റ്റുവില്‍ പറഞ്ഞ ആരോപണത്തോട് എ ആര്‍ റഹ്മാന്‍ പ്രതികരിച്ചു. മീ റ്റൂ വിവാദം നിരീക്ഷിച്ചതില്‍ ചില പേരുകള്‍ തന്നെ ഞെട്ടിച്ചതായി എ ആര്‍ റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ചു.

വൈരമുത്തു-എ ആര്‍ റഹ്മാന്‍ കൂട്ടുകെട്ട് തമിഴ് സിനിമാഗാനരംഗത്ത് നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. തമിഴ് സിനിമാരംഗത്തെ അപൂര്‍വ്വ കൂട്ടു കെട്ടാണ് ഇവരുടേത്. വൈരമുത്തുവിനെതിരെ ഗായിക ചിന്മയി മീ റ്റൂ ആരോപണം നടത്തിയതോടെ എല്ലാവരുടെയും ശ്രദ്ധ എ ആര്‍ റഹ്മാന്‍റെ അഭിപ്രായത്തിനായിരുന്നു. ഗായിക ചിന്മയിയും ഗാനരചയിതാവ് വൈരമുത്തുവും റഹ്മാന് ഏറെ അടുത്തവരാണ്.

ചിന്മയി മാത്രമല്ല, മറ്റ് ചില സ്ത്രീകളും വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. മീ റ്റൂ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും അത് ദുരുപയോഗം ചെയ്യരുതെന്നും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും അഭിപ്രായപ്പെട്ടിരുന്നു.

Spread the love
Read Also  മീ റ്റൂ: മോഹന്‍ലാലിനെതിരെ നടി രേവതി

Leave a Reply