Saturday, January 29

മി റ്റൂ മുകേഷും വിവാദത്തില്‍

മലയാളസിനിമാനടനും സി പി എം എം എല്‍ എയുമായ നടന്‍ മുകേഷിനെതിരെ മി റ്റൂ കാമ്പയിനില്‍ ആരോപണത്തില്‍ പെട്ടു. കാസ്റ്റിംഗ് ഡയറക്ടറും സാങ്കേതികപ്രവര്‍ത്തകയുമായ ടെസ്സ് ജോസഫാണ് ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്.

19 വര്‍ഷം മുമ്പ് നടന്നതാണ് സംഭവം. ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെ ഹോട്ടല്‍ മുറിയിലെ ഫോണില്‍ പല പ്രാവശ്യം വിളിച്ച് ശല്യപ്പെടുത്തി എന്നാണ് വെളിപ്പെടുത്തല്‍. മുകേഷിന്‍റെ മുറിയ്ക്ക് അടുത്തുള്ള മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചുവെന്നും പറയുന്നു.

സംഭവത്തെക്കുറിച്ച് തനിക്ക് ഓര്‍മ്മ ഇല്ലെന്നാണ് മുകേഷിന്‍റെ പ്രതികരണം.

Spread the love

Leave a Reply