‘മീ ടൂ’ വെളിപ്പെടുത്തലിന് പിന്നിലെ തന്റെ പാണ്ഡിത്യം വെളിപ്പെടുത്തി നടി ഷീല. ഭക്ഷണ രീതി മൂലമുള്ള ചില ഹോർമോണുകളാണ് പുരുഷനെ മോശമായി പെരുമാറാൻ പ്രേരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണരീതി പുരുഷനെ 90ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമാക്കി മാറ്റുന്നുവെന്നും ആദ്യ കാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഷീല പറഞ്ഞു. ജെ.സി ഡാനിയേല്‍ അവാര്‍ഡ് ലഭിച്ചതിന് ശേഷം ടെെംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷീല തന്റെ മീ ടു നിലപാട് വ്യക്തമാക്കിയത്.

ഇന്നത്തേത് പോലെ സിനിമയിൽ സ്ത്രീകൾക്ക് പ്രശ്നങ്ങൾ തന്റെ കാലത്ത് ഉണ്ടായിരുന്നില്ല. ആരും തന്നെ സിനിമയിൽ ശല്യം ചെയ്തിട്ടില്ല. ബഹുമാനമില്ലായ്മകൾ അനുഭവിച്ചിട്ടില്ല. താൻ സിനിമയിൽ നായികയായ കാലഘട്ടത്തിൽ ചിത്രീകരണം നടന്നിരുന്നത് പലപ്പോഴും നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നു. ഇത് മനസമാധാനത്തോടെ ഇരിക്കാൻ സഹായകമായി. അഭിനയിക്കാൻ പ്രത്യേക കഴിവ് വേണ്ട, ഒരു നല്ല എഡിറ്റർക്ക് സിനിമയെ മനോഹരമായ കാഴ്ച്ചാനുഭവമാക്കി മാറ്റാൻ സാധിക്കുമെന്നും ഷീല പറയുന്നു.

നേരത്തെ ഇരുപതാം വയസിലൊക്കെയാണ് ആളുകൾ പ്രണയിക്കാൻ തുടങ്ങിയിരുന്നത്. എന്നാൽ ഇന്ന് ഭക്ഷണരീതിയിലെ മാറ്റങ്ങൾ മൂലം ചെറിയ കുട്ടികൾപോലും പ്രണയത്തിൽ പെടുന്ന സാഹചര്യമാണുള്ളതെന്നും ഷീല പറഞ്ഞു.

ഇന്ന് സിനിമ ലോകത്ത് സ്ത്രീകളനുഭവിക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ തന്റെ കാലത്ത് ഇല്ലായിരുന്നുവെന്ന് നടി ഷീല. ആരും തന്നെ സിനിമയില്‍ ശല്യംചെയ്തിട്ടില്ലെന്നും, ബഹുമാനമില്ലായ്മകള്‍ അനുഭവിച്ചിട്ടില്ലെന്നും ഷീല പറയുന്നു.

സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും ഇത്തരക്കാരെ സാധരണ രീതിയിൽ നേരിട്ടാൽ പോരന്നും കല്ലെറിയണമെന്നും അതിനുള്ള അധികാരം സ്ത്രീകൾക്ക് നൽകണമെന്നും ഷീല പറഞ്ഞു. കുറ്റക്കാരുടെ നെറ്റിയിൽ അവർ ചെയ്ത തെറ്റ് ടാറ്റൂ ചെയ്ത് ഒട്ടിക്കണം. ‘പുകവലി തടയാന്‍ സിഗരറ്റ് പാക്കറ്റുകളില്‍ നിയമപരമായ മുന്നറിയിപ്പ് നല്‍കാറുണ്ട്. അതുപോലെ തന്നെ തെറ്റു ചെയ്തവരുടെ നെറ്റിയില്‍ പച്ച കുത്തണം.’ ഷീല പറഞ്ഞു.

കേരളത്തിൽ താമസമായിരുന്നെങ്കിൽ വിമെൻ ഇൻ സിനിമാ കളക്ടീവിൽ അംഗമാകുമായിരുന്നെന്നും ഷീല കൂട്ടിച്ചേർത്തു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  # മീ ടൂ വിവാദം ; അലന്‍സിയറിനെതിരെ ലൈംഗികാതിക്രമാരോപണവുമായി ദിവ്യ ഗോപിനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here