Wednesday, January 19

മെക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ വിധി പ്രസ്താവിച്ച വിവാദ ജഡ്ജി ബിജെപിയിലേക്ക്

മെക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ വിധി പ്രസ്താവിച്ച വിവാദ ജഡ്ജി രവീന്ദ്രർ റെഡ്ഢി ബിജെപിയിലേക്ക്. ഈമാസം 14ന് അമിത്ഷായുടെ ഹൈദരാബാദ് സന്ദർശനവുമായി ബന്ധപ്പെട്ട് റെഡ്ഢി ഷായുമായി കൂടി കാഴ്ച നടത്തിയിരുന്നു. പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ റെഡ്ഢി താൽപ്പര്യം പ്രകടിപ്പിക്കുകയും അമിത് ഷാ റെഡ്ഢിയെ സ്വാഗതം ചെയ്‌തെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2007 മെയ് 18ന് ഹൈദരാബാദിലെ മെക്ക മസ്ജിദിലുണ്ടായ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. കേസ് അന്വേഷിച്ച അന്വേഷണ സംഘം ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ മെട്രോപൊളിറ്റന്‍ ജഡ്ജിയായിരുന്ന രവീന്ദര്‍ റെഡ്ഢി മെക്ക മസ്ജിദ് കേസില്‍ മുഖ്യ പ്രതിയായിരുന്ന സ്വാമി അസീമാനന്ദയെ അടക്കം വെറുതെ വിട്ടിരുന്നു. ആര്‍.എസ്.എസുമായി ബന്ധമുളളതുകൊണ്ട് മാത്രം ഒരാള്‍ വര്‍ഗീയവാദിയാവില്ലെന്നായിരുന്നു റെഡ്ഢിയുടെ വിധി പ്രസ്താവം. ആര്‍.എസ്.എസിനോട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതുകൊണ്ട് മാത്രം ആരും വര്‍ഗീയവാദിയോ, സാമൂഹ്യവിരുദ്ധനോ ആവില്ല. ആര്‍.എസ്.എസ് നിരോധിത സംഘടനയല്ലെന്നും റെഡ്ഢി വിധി പ്രസ്താവിച്ചുകൊണ്ട് പ്രറഞ്ഞിരുന്നു.

ആൻ ഏറെ വിവാദമായ ആ വിധി പ്രസ്താവനത്തിനു ശേഷം റെഡ്ഢി രാജി വെക്കുകയായിരുന്നു. നേരത്തെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ റെഡ്ഢി ഹൈക്കോടതിയുടെ അന്വേഷണം നേരിടുമ്പോഴാണ് രാജി വെക്കുന്നത്. പാർട്ടിയുടെ ബൗദ്ധീക കാര്യങ്ങൾ ആയി ബന്ധപ്പെട്ടതായിരിക്കും റെഡ്ഢിയുടെ പ്രവർത്തനം എന്നാണ് സൂചനകൾ. അതേസമയം സീറ്റ് ഉൾപ്പടെ ബിജെപി റെഡ്‌ഡിയ്ക്ക് ഓഫർ ചെയ്തതായുള്ള അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്.

Spread the love
Read Also  പാർലമെന്റിൽ ഉവൈസിക്കെതിരെ ജയ് ശ്രീറാം; ജയ് ഭീം, അല്ലാഹു അക്ബര്‍ മറുപടികളോടെ സത്യപ്രതിജ്ഞ

Leave a Reply