Thursday, January 20

പട്ടേലിന്റെ പ്രതിമയ്ക്കായി ചെലവഴിച്ച പണമെങ്കിലും നൽകാൻ കഴിയില്ലേ; പ്രധാനമന്ത്രിയോട് മേധാ പട്കർ

കേരളത്തിൽ ഉണ്ടായ പ്രളയദുരന്തം അണക്കെട്ടുകൾമൂലമുണ്ടായതുതന്നെയെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ മേധാ പട്കർ. ഉത്തരാഖണ്ടിലും നർമ്മദയിലും പ്രളയമുണ്ടായതിന്റെ കാരണവും ഇതുകൊണ്ടുതന്നെയായിരുന്നു. ഭീമൻ അണക്കെട്ടുകൾ നിർമ്മിക്കുമ്പോൾ ജലസംഭരണിയുടെ ആഘാതത്തെപ്പറ്റി ചിന്തിക്കാറില്ലെന്നു മേധാ കുറ്റപ്പെടുത്തി. എന്നാൽ അണക്കെട്ടുകൾ ഉപയോഗശൂന്യമാണെന്നു പറയുന്നില്ല. പക്ഷെ വെള്ളം വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് വലിയ പരിസ്ഥിതിനാശത്തിനു കാരണമാകുന്നുണ്ട്. മാത്രമല്ല വലിയ തോതിൽ ജനങ്ങൾ കുടിയൊഴിക്കപ്പെടുന്നു. പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിച്ചശേഷം തൃശൂർ പ്രസ്സ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ഡാമുകൾ ഊർജ്ജത്തിന് പരിഹാരമാകുന്നില്ല. വെള്ളം അണകെട്ടിനിർത്തരുത്. ജലത്തിന്റെ വികേന്ദ്രീകരമാണ് ആവശ്യം. കേരളത്തിന് യു.എ.ഇയുടെ സാമ്പത്തിക സഹായം കൈപ്പറ്റുന്നതിൽ കേന്ദ്ര ഗവൺമെണ്ട് സ്വീകരിച്ച നിലപാടിനെ അപലപിക്കുന്നു. “ഈ തുക കേരളീയരുടെ അവകാശമാണ് . കേരളത്തിന്റെ മൊത്തം നഷ്ടം ആയിരക്കണക്കിന് കോടിയാണ്. വൻകിടവികസന പദ്ധതികൾക്കായി കേന്ദ്രത്തിന് എല്ലായ്പ്പോഴും പണമുണ്ട്, എന്നാൽ സാധാരണ മനുഷ്യൻറെ പുനരധിവാസത്തിന് പണം നൽകാൻ തയ്യാറാകുന്നില്ല.” അവർ പറഞ്ഞു.

പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ മേധാ പട്കര്‍ പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് അയച

കത്തിൻ്റെ പൂണ്ണരൂപം

ശ്രീ നരേന്ദ്രമോദി

പ്രധാനമന്ത്രി

ഇന്ത്യാ ഗവണ്മെൻ്റ്

ന്യൂ ഡൽഹി

ബഹുമാനപ്പെട്ട പ്രധാനമന്ത്രി,

സുനാമിയും ഓഖിയും പോലെയുള്ള ചുഴലിക്കാറ്റുകളെ അഭിമുഖീകരിക്കേണ്ടിവന്ന ചെറുതും എന്നാൽ ദാനശീലരുമായ ജനങ്ങൾ ഉൾക്കൊള്ളുന്ന കേരളം പോലൊരു സംസ്ഥാനം ഇപ്പോൾ ശക്തമായ കാലവർഷം മൂലവും അണക്കെട്ടുകൾ തുറന്നു വിട്ടതുമൂലവുമുള്ള അനിയന്ത്രിതമായ വെള്ളപ്പൊക്കത്തെയാണ് അഭിമുഖീകരിക്കേണ്ടിവന്നതെന്നകാര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ.

ഇപ്പോഴും ആളുകൾ പലേടങ്ങളിലും വെള്ളം ഇറങ്ങി പ്പോകാത്തതിനാൽ കുരുങ്ങിക്കിടക്കുകയാണെന്നാണ് ഞങ്ങളുടെ സഹപ്രവർത്തകരിൽ നിന്നും അറിയാൻ കഴിയുന്നത്. ഹെലികോപ്റ്ററുകളല്ലാതെ മറ്റ് ഗതാഗത സൗകര്യങ്ങളൊന്നുമില്ല അതിലൂടെയൊ മറ്റ് ചില മാർഗ്ഗങ്ങളിലൂടെയൊ എത്തുന്ന സാധനങ്ങൾ മാത്രമാശ്രയിച്ച് കഴിയുകയാണ് വെള്ളപ്പൊക്കത്തിലകപ്പെട്ട കുടുംബങ്ങൾ.

എന്താണോ നമ്മൾ ബിഹാറിലെ കോസി വെള്ളപ്പൊക്കത്തിൽ അനുഭവിച്ചത് അതു തന്നെയാണ്  കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ.

കേരളം ഒരു കൊച്ചു സംസ്ഥാനമായതുകൊണ്ട് രാജ്യം വളരെ വലിയ പരിഗണന നൽകേണ്ടതുണ്ട്. ഒരു മുൻ  ഗണന ഇക്കാര്യത്തിൽ അവശ്യമാണ്.അതുകൊണ്ട് കേരളത്തിലേക്ക് ദേശീയതലത്തിൽ നിന്നും വാഹനങ്ങളും മറ്റ് സഞ്ചാര ഉപാധികളും എത്രയും വേഗത്തിൽ എത്തിക്കേണ്ടതാണ്.പരിഗണനയും കരുതലും ഈക്കാര്യത്തിൽ ഉണ്ടാകേണ്ടതാവശ്യമാണ് എന്നാൽ ഇത് കൃത്യമായി രാജ്യത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് കാണുന്നത്.

ഓഖി കൊടുങ്കാറ്റിൽ ദുരിതമനുഭവിച്ച മത്സ്യതൊഴിലാളികളൂമായി നടത്തിയ കൂടിക്കാഴ്ചയിൽ മനസിലാക്കാൻ കഴിഞ്ഞത് പ്രതിരോധമന്ത്രിയായ നിർമ്മലാ സീതാറാം ആ സമയത്ത് ഉചിതമായ നടപടികൾ കൈക്കൊണ്ടില്ലയെന്നതാണ്. അതേ അവസ്ഥ തന്നെയാണ് വീണ്ടും കേരളത്തിൻ്റെ കാര്യത്തിൽ ആവർത്തിക്കുന്നത്.താങ്കളുടെ മന്ത്രിസഭയിലെ ജലവിഭവ വകുപ്പും ധനകാര്യവകുപ്പും പ്രതിരോധവകുപ്പും കൈയാളുന്ന മന്ത്രിമാർ വളരെ പ്രാധാന്യം കൊടുക്കേണ്ട ഈയവസ്ഥയിൽ എന്തെങ്കിലും ചെയ്തുവോ? താങ്കൾ പ്രധാനമന്ത്രിയെന്ന തലത്തിൽ നിന്നുകൊണ്ട് കേരളം പോലൊരു ചെറിയ സംസ്ഥാനം അനുഭവിക്കുന്ന ദുരന്തത്തിൻ്റെ ആഴം മനസിലാക്കിയതിന് എന്തെങ്കിലും തെളിവുണ്ടോ?വികസനത്തിൻ്റെ പേരിലുണ്ടായതാണീ ദുരന്തമെന്നു ധരിക്കുന്നോ?

Read Also  തെരഞ്ഞെടുപ്പ് കമ്മീഷനിൽ വെടിപൊട്ടുന്നു ; മോദിക്ക് ക്ളീൻ ചിറ്റ് നൽകിയത് വിയോജിച്ച് കമ്മീഷൻ അംഗം

നിങ്ങൾ എന്തുകൊണ്ടാണിതിനെ ഒരു ദേശീയ ദുരന്തമായി കാണാത്തതെന്ന കാരണത്താൽ രാജ്യത്തെ പൗരനമാർ നിങ്ങളെ പരിഹസിക്കുന്നു.35 അണക്കെട്ടുകളിൽ നിന്നും വെള്ളം തുറന്നുവിടാൻ നിർബന്ധിതമായതുകാരണം മനുഷ്യൻ്റെ ജീവിതവും സമ്പത്തും നശിച്ചുപോയി. ഇതു സമയബന്ധിതമായി തിരിച്ചെടുക്കേണ്ടതാണ്.സംസ്ഥാനസർക്കാർ 8000കോടിരൂപയ്കുവേണ്ടി ആവശ്യമുന്നയിച്ചുവെങ്കിലും എന്തുകൊണ്ടാണ് അതു 500 കോടിയിലൊതുക്കിയത്.? ഇതിനെല്ലാം പുറമേ സംസ്ഥാനത്തെ അണക്കെട്ടുകളും നദികളും അതിൻ്റെ യഥാർത്ഥ അവസ്ഥയിൽ കൊണ്ടുവരുന്നതിനായുള്ള ഭീമമായ ചെലവുകൾ.അതുകൂടാതെ ഇനിവരാൻ പോകുന്ന വലിയ സംരഭങ്ങളുടെ ചെലവുകളൂം വഹിക്കേണ്ടതായുണ്ട്.അതുകൊണ്ടുതന്നെ താങ്കളുടെ സർക്കാർ ,സംസ്ഥാനം ആവശ്യപ്പെടുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ ബാദ്ധ്യസ്ഥരുമാണ്. നിങ്ങൾക്ക് അതിൽ താത്പര്യമുണ്ടെങ്കിൽ ഞങ്ങൾ അതുണർത്തിച്ചോട്ടേ..

അതുകോണ്ട് പ്രധാനമന്ത്രി താങ്കളൂടെ മുൻപിൽ രണ്ട് കാര്യങ്ങളാണുള്ളത്. ഒന്നു ദേശീയ ദുരന്തമായി ഇതു പ്രഖ്യാപിക്കുകയെന്നതും പിന്നെ ആവശ്യമായ സഹായധനം അനുവദിക്കുകയെന്നതും അങ്ങേക്ക്  ഇപ്പോൾ സർദാർ പട്ടേലിൻ്റെ പ്രതിമാനിർമ്മിതിക്കായി ചെലവാക്കുന്ന തുകയ്ക്കു തുല്യമായ പണം കൊടുക്കാൻ കഴിയുകയില്ലെങ്കിൽ സാധാരണജനങ്ങൾ പോലും  അതു മനസിലാക്കും സർദാർ പട്ടേൽ പോലും അദ്ദേഹത്തിൻ്റെ ശവകുടീരത്തിൽ നിന്നും തേങ്ങുന്നുണ്ടാവും അതിനു യാതൊരു സംശയവുമില്ല

ദയവായി ചിന്തിക്കുക മറുപടി തരിക

 

നന്ദിപൂർവം

വിശ്വസ്തതയോടെ

മേധാ പട്ക്കർ

 

 

Spread the love