Sunday, January 16

മോദിയുഗത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിലെ ഇടപെടല്‍ 2019 അടുക്കുന്നതിനാല്‍ കൂടുതല്‍ പൈശാചികമാവുന്നു

ആനന്ദബസാര്‍ പത്രികയില്‍ നിന്നും പുറത്തായ പുണ്യ പ്രസൂന്‍ ബാനര്‍ജി കഴിഞ്ഞ തിങ്കളാഴ്ച ദ വയറില്‍ പ്രസിദ്ധീകരിച്ച ലേഖനം നല്കുന്ന വിശദീകരണങ്ങള്‍

  1. ആനന്ദബസാര്‍ പത്രിക ഉടമയും എഡിറ്റര്‍ ഇന്‍ ചീഫും ഉടമ്പടി ചെയ്ത പ്രകാരം പുണ്യപ്രസൂന്‍ ബാനര്‍ജി ഗവണ്മെന്‍റിനെ വിമര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ ഒരു പരിപാടിയെയും വിമര്‍ശിക്കരുതെന്ന നിര്‍ദ്ദേശം വാജ്പേയി പാലിച്ചില്ല.
  2. കേന്ദ്രഗവണ്മെന്‍റിന് മാധ്യമങ്ങളെ നിയന്ത്രിക്കുവാന്‍ 200 ഉദ്യോഗസ്ഥരുണ്ട്. അവരാണ് മാധ്യമങ്ങള്‍ക്കുള്ള കാര്യങ്ങള്‍ നിശ്ചയിക്കുന്നത്.
  3. വരുമാനോല്പാദനം സംബന്ധിച്ച ഉച്ചകോടി പോലുള്ള ചടങ്ങുകളില്‍ നിനും ചാനലുകാരെ ഒഴിവാക്കി.
  4. സര്‍ക്കാര്‍ സൗഹൃദപരമായ ചാനലുകളില്‍ മാത്രമാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്കുന്നത്

പുണ്യ പ്രസൂന്‍ ബാനര്‍ജിയുടെ ലേഖനം ട്വിറ്ററിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിച്ചിട്ടും ദേശീയ മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. അവരുടെ നിശ്ശബ്ദത ദേശീയ മാധ്യമങ്ങള്‍ക്ക് മേല്‍ മോദി സര്‍ക്കാരിനുള്ള ആധിപത്യമാണ് കാണിക്കുന്നത്.

Spread the love