കാശ്മീരിലെ സ്ഥിതിഗതികൾ മനസ്സിലാക്കാനെത്തിയ ശ്രീനഗറിലെത്തിയ രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷനേതാക്കളെയും പോലീസ് തടഞ്ഞു. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലല്ലെന്ന് ബോധ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി. കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ താനടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗവര്‍ണറുടെ ക്ഷണം ലഭിച്ചിരുന്നു. ഞാനത് സ്വീകരിക്കുകയും ചെയ്തു. ജനങ്ങള്‍ ഏതവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഞങ്ങള്‍ക്ക് അറിയണമായിരുന്നു.

ശ്രീനഗറിലെത്തിയ ഞങ്ങളെ വിമാനത്താവണത്തിന് പുറത്തുപോകാന്‍ സമ്മതിച്ചില്ല. ഞങ്ങളോടൊപ്പമുള്ള മാധ്യമപ്രവര്‍ത്തകരെ മോശമായ രീതിയില്‍ കൈകാര്യം ചെയ്യുകയും മര്‍ദിക്കുയും ചെയ്തു. ജമ്മു കശ്മീരിലെ അവസ്ഥ സാധാരണഗതിയില്ലെന്ന് ബോധ്യപ്പെട്ടു’- അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സ്ഥിതിഗതികൾ മനസ്സിലാക്കാൻ ശ്രീനഗറിലെത്തിയ നേതാക്കൾ പുറത്തിറങ്ങാനായി ശ്രമിക്കുമ്പോഴാണു വിമാനത്താവളത്തിൽ പോലീസ്  തടഞ്ഞത്. രാഹുലിന്റെ നേതൃത്വത്തില്‍ പത്ത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് ശ്രീനഗറിലെത്തിയത്. കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ടുവന്നു മനസിലാക്കാന്‍ നേരത്തെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുലിനെ ക്ഷണിച്ചിരുന്നു. കശ്മീരില്‍ പൗരസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നു എന്ന അഭിപ്രായത്തിനു പ്രതികരണമായി ആയിരുന്നു ഗവര്‍ണറുടെ ക്ഷണം. ഇതു സ്വീകരിച്ച രാഹുല്‍ കശ്മീരില്‍ എത്തുമെന്നു ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഗവര്‍ണര്‍ ക്ഷണം പിന്നീടു പിന്‍വലിച്ചെങ്കിലും രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കശ്മീരിലേക്കു പോവാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  വയനാട് രാഹുൽ തന്നെ ; ഔദ്യോഗികപ്രഖ്യാപനം ഉടൻ വരും

LEAVE A REPLY

Please enter your comment!
Please enter your name here