Friday, July 30

ആൾട്ട് ന്യൂസ് വലിയ ശല്യമാണ് മാധ്യമ ഇടപെടലിനെപ്പറ്റിയുള്ള കേന്ദ്രത്തിൻ്റെ രഹസ്യപഠന റിപ്പോർട്ട് പുറത്ത്

സർക്കാറിനെ പിന്താങ്ങുന്നവരും അല്ലാത്തവരുമായ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തിരിച്ചറിയാൻ
നടത്തിയ രഹസ്യ പഠന റിപ്പോർട്ട്​​​ പ്രധാനമന്ത്രിക്ക്‌ സമര്‍പ്പിച്ചതായി അറിയുന്നു. രവിശങ്കര്‍പ്രസാദ്‌, സ്‌മൃതി ഇറാനി, പ്രകാശ്‌ ജാവ്​ദേക്കര്‍, പി. ജയശങ്കര്‍, മുഖ്‌താര്‍ അബ്ബാസ്‌ നഖ്​വി, കിരണ്‍ റിജിജു, ഹര്‍ദീപ്‌ സിങ്‌ പുരി, അനുരാഗ്‌ ഠാക്കൂര്‍, ബാബുല്‍ സുപ്രിയോ എന്നീ കേന്ദ്ര മന്ത്രിമാരാണ്‌ സമിതിയിൽ ഉണ്ടായിരുന്നത്​.

കാരവൻ വെബ്പോർട്ടലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 97 പേജുള്ള റിപ്പോർട്ടിനെ കുറിച്ച് 2020 ഡിസംബറിൽ ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത നൽകിയിരുന്നു

ഇതനുസരിച്ച് മൂന്ന്​ കളർകോഡ് നൽകണമെന്ന് നിർദ്ദേശമുണ്ടായിരിക്കുന്നു.​. പിന്തുണക്കുന്നവർക്ക്​ വെള്ള നിറം, എതിർക്കുന്നവർക്ക്​ കറുപ്പ്​ നിറം, രണ്ടിനുമിടയിലുള്ളവര്‍ക്ക്​ പച്ച നിറം എന്നിവ നൽകണമെന്നാണ്​ പ്രതിരോധ വിദഗ്‌ധനും മാധ്യമപ്രവർത്തകനുമായ നിഥിന്‍ ഗോഖലേ അഭിപ്രായ​പ്പെട്ടത്​.

ഇന്ത്യൻ മാധ്യമങ്ങളായ ദി വയര്‍, പ്രിന്‍റ്​, സ്‌ക്രോള്‍, ഹിന്ദു എന്നീ വാർത്താ പോർട്ടലുകളെ ഗൂഗിൾ അമിതമായി പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും. ഇവരെയാണ്​ വിദേശമാധ്യമങ്ങളും ആശ്രയിക്കുന്നതെന്നും അതുകൊണ്ട്. ഇത്​ ഒഴിവാക്കാന്‍ പ്രത്യേകം ചര്‍ച്ച നടത്തണമെന്നും സമിതിയുടെ നിർദ്ദേശമുണ്ട്.. ആള്‍ട്ട്‌ ന്യൂസ്‌ എന്ന വാർത്താ പോർട്ടൽ വലിയ ഉപദ്രവമാണ്‌ ചെയ്തു കൊണ്ടിരിക്കുന്നത് വിക്കിപീഡിയ എഡിറ്റ്‌ ചെയ്‌ത്‌ ചരിത്രം പുനര്‍രചിക്കുന്നുണ്ടെന്നും സൂചനയുണ്ട്.. ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ വേണം.
സർക്കാറിന്​ അനുകൂലമായ തരംഗം സൃഷ്​ടിക്കാൻ ദേശീയ, അന്തർദേശീയ, പ്രാദേശിക ഭാഷ മാധ്യമങ്ങളെ ഉപയോഗിക്കണമെന്നതാണ് മറ്റൊരു​ പ്രധാന നിർദേശം. ഇതിനായി സർക്കാർ അനുകൂലികളും പ്രതികൂലികളുമായ മാധ്യമപ്രവർത്തകരെ തരംതിരിച്ച്​ കണ്ടെത്തണമെന്നും ഇവർ പറയുന്നു. ഇന്നത്തെ മാധ്യമവിദ്യാർഥികളാണ്‌ നാളത്തെ മാധ്യമപ്രവര്‍ത്തകര്‍. അതുകൊണ്ട്​ മാധ്യമപഠന കേന്ദ്രങ്ങളുമായി നല്ല ബന്ധം സ്​ഥാപിക്കുകയാണ് വേണ്ടതെന്നും റിപ്പേർട്ടിൽ നിർദ്ദേശമുണ്ട്.

പ്രമുഖ മാധ്യമപ്രവർത്തകരുമായും സാമൂഹിക പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിതല സമിതി​ റിപ്പോർട്ട്​ തയാറാക്കിയത്​. എസ്‌. ഗുരുമൂര്‍ത്തി (ആര്‍.എസ്.‌എസ്‌ സൈദ്ധാന്തികന്‍), സ്വപന്‍ ദാസ്‌ഗുപ്‌ത (മാധ്യമപ്രവര്‍ത്തകന്‍, രാജ്യസഭാംഗം), കാഞ്ചന്‍ ഗുപ്‌ത- (മാധ്യമപ്രവര്‍ത്തകന്‍), നിഥിന്‍ ഗോഖലേ (മാധ്യമപ്രവര്‍ത്തകന്‍, പ്രതിരോധ വിദഗ്‌ധന്‍), ശേഖര്‍ അയ്യര്‍- (മാധ്യമപ്രവര്‍ത്തകന്‍), എ സൂര്യപ്രകാശ്‌ (പ്രസാര്‍ ഭാരതി അധ്യക്ഷന്‍), അശോക്‌ ടാണ്‌ഠന്‍ (പ്രസാര്‍ ഭാരതി ബോര്‍ഡംഗം), അശോക്‌ മാലിക്‌ (വിദേശകാര്യവകുപ്പ്‌ അഡീഷനല്‍ സെക്രട്ടറി, ഉപദേശകൻ), ശശി ശേഖര്‍ വെമ്പാട്ടി (സി.ഇ.ഒ പ്രസാര്‍ ഭാരതി), ആനന്ദ്‌ രംഗനാഥന്‍ (കണ്‍സള്‍ട്ടിങ്‌ എഡിറ്റര്‍, സ്വരാജ്യ), ആനന്ദ്‌ വിജയ്‌ (കോളമിസ്‌റ്റ്‌), സുനില്‍ രാമന്‍, നൂപുര്‍ ശര്‍മ (ബി.ജെ.പി വക്താവ്‌) തുടങ്ങിയവരിൽനിന്നാണ്​ സമിതി അഭിപ്രായങ്ങൾ ആരാഞ്ഞത്​. കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഇതിൽ, വാര്‍ത്തകളില്‍ സത്യവും അസത്യവും കലര്‍ത്തണമെന്ന്​​ ആര്‍.എസ്‌.എസ്‌ സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി സമിതിയോട്​ നിർദേശിച്ചതായി സൂചിപ്പിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാൻ രഹസ്യ വിവരങ്ങള്‍ നല്‍കണമെന്ന്​ ​​രാജ്യസഭാംഗവും മാധ്യമപ്രവര്‍ത്തകനുമായ സ്വപന്‍ ദാസ്‌ഗുപ്‌ത അഭിപ്രായപ്പെട്ടു. വിദേശ മാധ്യമങ്ങള്‍ക്ക്​ ആവശ്യമായ വിവരങ്ങള്‍ നല്‍കണം. ചർച്ചകളിൽ പരിശീലനം ലഭിച്ചവരെ നിയോഗിക്കണമെന്നും അദ്ദേഹം പറയുന്നു.

Read Also  താങ്കൾ ഹിന്ദുവാണോ? ഒരു മുസ്ലിം ഡ്രൈവറേ ഇവിടെയുള്ളൂ, മുസ്ലിങ്ങൾ അരികിലുണ്ടാകാൻ ആഗ്രഹിക്കാത്തവരല്ലേ ഹിന്ദുക്കൾ

മോദിയുടെ നേതൃത്വം ഇഷ്ടപ്പെടുന്ന മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പുകളുണ്ടാക്കി നിരന്തരം ആശയവിനിമയം നടത്തണം. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച്​ മാധ്യമങ്ങളുമായി അടുപ്പമുള്ള മന്ത്രിമാർ വിവരങ്ങൾ നൽകണം. പത്രക്കുറിപ്പുകൾ എല്ലാ പ്രധാന ഭാഷകളിലും പുറപ്പെടുവിക്കണം. വിദേശ മാധ്യമങ്ങളുമായി ആശയവിനിമയത്തിന്​ യോഗ്യരായ ആളുകളെ നിയോഗിക്കണം. എന്നിവയെല്ലാം നിർദ്ദേശങ്ങളിൽ പെടുന്നു.

പ്രതിസന്ധിയിലുള്ള മാധ്യമങ്ങളെ സഹായിക്കണം. ദൂരദര്‍ശനെ ഉപയോഗിച്ച്‌ സര്‍ക്കാര്‍ ഭാഷ്യം വരുന്ന വാർത്തകള്‍ ചെയ്യണം. വാട്‌സാപ്പും മറ്റ്‌ സാമൂഹ്യമാധ്യമങ്ങള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ രൂപീകരിക്കണം. ഓണ്‍ലൈന്‍ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ പഠിക്കണം. ആഗോള വാര്‍ത്തകളുള്ള സ്വന്തം ഓണ്‍ലൈന്‍ മാധ്യമങ്ങളുണ്ടാക്കണം.

ജില്ലാ തലത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ കഴിയണം. കപട-മതേതരവാദികളാണ്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നത്​. സര്‍ക്കാര്‍ സർവ ശക്തിയുമുപയോഗിച്ച്‌ അവരെ ഒതുക്കണം. പാര്‍ട്ടി വക്താക്കളെയും സര്‍ക്കാര്‍ വക്താക്കളെയും പരിശീലിപ്പിക്കണം.

തീവ്ര സംഘ്​ പരിവാർ മാധ്യമമായ ഓപ്‌ ഇന്ത്യയെ സഹായിക്കണമെന്നും. അവരുടെ ട്വീറ്റുകള്‍ റീട്വീറ്റ്‌ ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

ഇതിലൂടെ സർക്കാർ തീരുമാനങ്ങളും സംരംഭങ്ങളും താളെ തട്ടിൽ എത്തുമെന്ന് ഉറപ്പാക്കാം. ഇങ്ങനെ ചെയ്​താൽ മുഴുവൻ പാർട്ടി സംവിധാനവും ജനപ്രതിനിധികളും ആളുകളുമായി സജീവ സമ്പർക്കം പുലർത്തുമെന്നും മന്ത്രമാരുടെ സംഘം അഭിപ്രായപ്പെട്ടു.

Spread the love