Friday, May 27

ദളിത്‌ പദത്തിന് മാധ്യമങ്ങളിൽ വിലക്ക്: എതിർപ്പറിയിച്ച് പ്രസ് കൗൺസിൽ

മാധ്യമങ്ങളിൽ ദളിത്‌ എന്ന പദം ഉപയോഗിക്കരുതെന്ന കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശത്തോട് എതിര്‍പ്പറിയിച്ച് ഇന്ത്യൻ പ്രസ് കൗണ്‍സില്‍. സർക്കാരിന് മാധ്യമങ്ങള്‍ക്ക് അങ്ങനെയൊരു നിര്‍ദേശം നല്‍കാനാകില്ലെന്ന് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ റിട്ട ജസ്റ്റിസ് സി.കെ. പ്രസാദ് പറഞ്ഞു.

ആഗസ്റ്റ് ഏഴിനാണ് മാധ്യമങ്ങളില്‍ ദളിത് എന്ന പദം ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി ബോംബെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.

എല്ലാ സര്‍ക്കാര്‍ രേഖകളില്‍ നിന്നും ദളിത് എന്ന പദം ഒഴിവാക്കണമെന്ന് കാണിച്ച് നല്‍കിയ സ്വകാര്യ ഹർജിയിന്‍മേലാണ് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്നു കാണിച്ച് 2018 മാര്‍ച്ചില്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം റിപ്പോർട്ട് പുറപ്പെടുവിച്ചിരുന്നു.

ഇതിനെതിരെയാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന് കത്തയച്ചത്. സർക്കാർ രേഖകളിൽ ദളിത്‌ എന്ന പദം ഉപയോഗിക്കരുതെന്നും പകരം പട്ടിക ജാതി പട്ടിക വർഗം എന്ന് ഉപയോഗിക്കണമെന്നും കേരള എസ് സി എസ് ടി കമ്മീഷൻ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

Spread the love
Read Also  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലാദ്യമായി ഒരു ദളിത് നേതാവ് ജനറൽ സെക്രട്ടറി പദത്തിൽ: ഡി. രാജ സിപിഐയെ നയിക്കും

Leave a Reply