Thursday, January 20

ഇനി മീശ വെക്കാം, പുസ്തകം നിരോധിക്കേണ്ടെന്ന് കോടതി

എസ്.ഹരീഷിന്‍റെ മീശ എന്ന നോവല്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. ചിഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. പുസ്തകത്തിന്‍റെ ഒരു ഭാഗം മാത്രം ചൂണ്ടിക്കാണിച്ച് പുസ്തകം നിരോധിക്കേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു പോന്ന എസ്.ഹരീഷിന്‍റെ മീശ എന്ന നോവല്‍ അക്ഷരത്തോട് പുലബന്ധം പാലിക്കാത്ത ഹിന്ദുത്വ ദുരഭിമാനക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് പ്രസിദ്ധീകരണം നിര്‍ത്തി വെച്ചിരുന്നു. പിന്നീട് പുസ്തകം ഡി.സി.ബുക്സ് പൂര്‍ണ്ണരൂപത്തില്‍ പുറത്തിറക്കുകയായിരുന്നു.

Spread the love