Sunday, January 16

രാജി പ്രഖ്യാപിച്ച് മെഹ്ബൂബ മുഫ്തി; ഗവർണ്ണർ ഭരണത്തിന് സാധ്യത

2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച പിഡിപി-ബിജെപി സഖ്യം തകർന്നതിനെ തുടർന്ന് മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. രാജി കത്ത് ഗവർണ്ണർക്ക് നൽകി. ഇതോടെ സംസ്ഥാനത്ത് ഗവർണ്ണർ ഭരണത്തിന് ബിജെപി ആവശ്യം ഉന്നയിച്ചു. പിഡിപിയെ പിന്തുണക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ ഗവർണ്ണർ ഭരണം നടപ്പിലാക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

മൂന്നു വർഷമായുള്ള ബന്ധം ഇനിയും തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് പിഡിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് എന്ന് നേരത്തെ ബിജെപി നേതാവ് റാം മാധവ് പറഞ്ഞിരുന്നു. അതേസമയം പിഡിപിയുടെ അടിയന്തിര നേതൃ യോഗം അൽപ്പസമയത്തിനകം ചേരും.

Spread the love
Read Also  മുസ്ലീങ്ങൾ വൈദ്യുതി മോഷ്ട്ടിക്കുകയാണെന്ന് ബിജെപി എംഎൽഎ

Leave a Reply