വളരെ ചെറിയ ആയുസ്സ് ഈ ഫുട്ബാൾ താരത്തിന് ബി ജെ പിയിൽ ഉണ്ടായിരുന്നുള്ളൂ. ബി.ജെ.പിയില്‍ ചേര്‍ന്ന് 24 മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ താരവും മുന്‍ ഇന്ത്യന്‍ താരവുമായ മെഹ്താബ് ഹുസൈന് വിശദീകരണക്കുറിപ്പിറക്കി. തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും ആരാധകരേയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഹുസൈന് പറഞ്ഞു
ഇന്ത്യൻ ടീമിന്റെ മധ്യനിരയിലെ മികച്ച പെർഫോമൻസ് കാഴ്ചവെച്ച താരമായിരുന്നു. ബംഗാളിൽ മാത്രമല്ല എല്ലായിടത്തും ഈസ്റ്റ് ബംഗാളിന്റെ മുന്‍ നായകന് കൂടിയായ മെഹ്താബിനു ആരാധകരുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരവുമായിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും ആരാധകരെയും ഏറെ വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം പൂർണമായി ഉപേക്ഷിക്കുകയാണെന്നും തീരുമാനം വ്യക്തിപരം മാത്രമെന്നും ഹുസൈന് പറഞ്ഞു.
മെഹ്താബ് ചൊവ്വാഴ്ച ബിജെപിയുടെ മുരളീധര്‍ സെന്‍ ലെയിന്‍ ഓഫീസില്‍ വെച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പാര്‍ട്ടി പതാക കൈമാറിയത്. ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളികളോടെയാണ് പതാക കൈമാറുന്ന ചടങ്ങ് നടന്നത്. അതു കഴിഞ്ഞ് 24 മണിക്കൂർ പൂർത്തിയാകുമ്പോഴാണ് അദ്ദേഹത്തിന്റെ പിൻമാറ്റം. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ക്ഷമ ചോദിച്ചുകൊണ്ടാണ് ഹുസൈൻ തീരുമാനം വെളിപ്പെടുത്തിയത്
അതേസമയം ഹുസ്സൈൻ പാർട്ടി വിട്ടത് തൃണമൂൽ കോൺഗ്രസിന്റെ ഭീഷണി മൂലമാണെന്ന് ബി ജെ പി ആരോപിച്ചു