പുഷ്പഘടികാരത്തിൻ്റെ ഓർമ്മ..
നബനീത ദേവ് സെൻ
മൊഴിമാറ്റം വി കെ അജിത്കുമർ
പേരില്ലാത്ത പാതയ്കരികിൽ നിൽക്കവേ ഞാൻ കേട്ടത്
മഴയുടെ ക്രൗര്യം നിറഞ്ഞ ശബ്ദമായിരുന്നു.
പാളികൾ വലിഞ്ഞടയുന്നു
ഇരുൾ മൂടുന്നു.
യന്ത്രങ്ങൾ നിർത്തുമ്പോലെ ഓർമ്മകൾ നിർത്താൻ പറ്റില്ല
പുഷ്പ ഘടികാര
മിഴികൾ മഴയെ അതിജീവിക്കും
എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ നിന്നും
മാറ്റി നിർത്തപ്പെട്ട നിൻ്റെ നാവ്
അദൃശ്യപെണ്ഡുലം
മണ്ണിലടിയിൽ സമയം
ചൊല്ലുന്നു.
കഴിഞ്ഞ ദിവസം അന്തരിച്ച ബംഗാളി എഴുത്തുകാരി പദ്മശ്രീ നബനീത ദേവ് സെൻ എഴുതിയ കവിത