ചെലവു കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ മെൻസ്ട്രുവൽ കപ്പുകൾ സുരക്ഷിതമെന്നു പഠനം. മെൻസ്ട്രുവൽ കപ്പ് അഥവാ ആർത്തവ കപ്പ് ഉപയോഗിച്ച 70 ശതമാനം സ്ത്രീകളും അതുതന്നെ തുടർന്നും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും ദി ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

3300 സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ച 43 പഠനങ്ങൾ വിശകലനം ചെയ്തു. ഇവയിൽ മെൻസ്ട്രുവൽ കപ്പുകളെക്കുറിച്ചുള്ള ആദ്യപഠനമാണിത്.
മെൻസ്ട്രുവൽ കപ്പുകള്‍ 4 മുതൽ 12 മണിക്കൂർ വരെയുള്ള സമയത്ത് മാറ്റിയാൽ മതി. പാഡുകളും ടാംബൂണുകളും ആഗിരണം ചെയ്യുന്നതിലധികം രക്തം ശേഖരിക്കാൻ വജൈനയ്ക്കുള്ളിൽ വയ്ക്കുന്ന ഈ മെൻസ്ട്രുവൽ കപ്പുകൾക്കാകും. അണുബാധയ്ക്കുള്ള സാധ്യതയും ഇല്ല. കഴുകി ഉപയോഗിക്കാവുന്ന ഇവ പത്തുവര്‍ഷം വരെ ഉപയോഗിക്കുകയും ചെയ്യാം.

ആർത്തവമുള്ള 1.9 ബില്യണ്‍ സ്ത്രീകൾ വർഷത്തിൽ ശരാശരി 65 ദിവസം ആർത്തവ ദിനങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെ‍ഡിസിനിലെ പ്രൊഫസറായ പെനെലോപ്പ് ഫിലിപ്പ് ഹോവാർഡ് പറഞ്ഞു.

ഡിസ്പോസബിൾ സാനിറ്ററി പാഡുകളെയോ ടാംപണുകളെയോ പോലെ ഇവ ലീക്ക് ചെയ്യുകില്ല. ദശലക്ഷക്കണക്കിനു സ്ത്രീകളുടെ ജീവിതം മാറ്റിമറിയ്ക്കാനുള്ള കഴിവ് മെൻസ്ട്രുവൽ കപ്പുകൾക്കുണ്ടെന്നും സുരക്ഷിതവും ദീർഘകാലം നിലനിൽക്കുന്നതും ചെലവു കുറഞ്ഞതുമായ ഇത് പാഡുകൾക്കും ടാംപണുകൾക്കും പകരമാവുമെന്നും പഠനം പറയുന്നു.

ലോകത്ത് ആർത്തവകാലത്ത് വേണ്ട സാനിറ്ററി സംരക്ഷണം ലഭിക്കാത്ത ധാരാളം സ്ത്രീകളുണ്ട്. പലർക്കും ഇതിനു വേണ്ടിവരുന്ന ചെലവും താങ്ങാനാവുന്നില്ല. വില കുറഞ്ഞ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതുമൂലം സ്കൂളിൽ പോകുന്ന പെൺകുട്ടികൾക്കും ഓഫിസിൽ പോകുന്ന സ്ത്രീകൾക്കും പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്. മൂത്രനാളിയിലെ അണുബാധയ്ക്കും ഇത് കാരണമാകാം.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ശബരിമലയിലെ ആചാരമാറ്റവും ഹിന്ദുവിന്റെ പ്രതികരണവും ചില യാഥാര്‍ഥ്യങ്ങളും; പ്രകാശൻ പുതിയേട്ടി

1 COMMENT

  1. മില്‍മ പാല്‍ ശേഖരിക്കുന്നത് പോലെ ഇവയെല്ലാം കൂടി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ശേഖരിച്ച് അണുനാശനം വരുത്തിയാല്‍ വല്ല ബ്ലഡ് ബാങ്ക് തുടങ്ങാനോ രക്ത ഘടകങ്ങള്‍ വേര്‍തിരിച്ച് എടുക്കാനോ കഴിയുമോ എന്ന് പരിശോധിക്കാമായിരുന്നു. ചെലവില്ലാതെ കിട്ടുന്നതാണ്. പ്രാദേശിക ലഭ്യതയും ഉണ്ട്. കാര്യം വളരെ എളുപ്പം.

LEAVE A REPLY

Please enter your comment!
Please enter your name here