Thursday, January 20

ഹൊ, ഹൊ… പ്രാന്തെടുക്കുന്നതിലും നാം ഇന്ത്യക്കാര്‍ മുമ്പില്‍ തന്നെ

മാനസികരോഗ സാംക്രമികതയുടെ കാര്യത്തില്‍ ഇന്ത്യ അതിരിലെത്തി. ജപ്പാനിലെ മൊത്തം ജനസംഖ്യയെക്കാളേറെയാണ് ഇന്ത്യയിലെ മാനസികരോഗികളുടെ എണ്ണം. 2015-16ലെ ദേശീയ മാനസികാരോഗ്യ കണക്കെടുപ്പ് (എന്‍ എം എച്ച് എസ്)  അനുസരിച്ച് ഇന്ത്യയില്‍ ആറിലൊരാള്‍ മാനസികപ്രശ്നം അനുഭവിക്കുന്നുണ്ട്. ഇന്ത്യയിലാകമാനം 5,000 സൈക്കാട്രിസ്റ്റുകളും 2,000 ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുമാണുള്ളത്.

ദേശീയ മാനസികാരോഗ്യ കണക്കെടുപ്പ് (എന്‍ എം എച്ച് എസ്) പ്രകാരം താഴ്ന്ന വരുമാനക്കാരിലാണ് മാനസികാരോഗ്യം കൂടുതല്‍ കഷ്ടതരമായിട്ടുള്ളത്. അവരെ സംബന്ധിച്ചിടത്തോളം ചികിത്സ ലഭിക്കാനുള്ള അവസരം വളരെ കുറവാണ്. വീട്ടുപണിക്കാരിയോ, തെരുവ് തൂത്തു വാരുന്നവരോ റിക്ഷാക്കാരനോ മാനസികാരോഗ്യചികിത്സ വേണ്ടവരാണെന്ന് നാം ചിന്തിക്കാറില്ല. അത്തരക്കാരെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യം, ഗാര്‍ഹിക പീഢനം, ലഹരി, സര്‍വ്വോപരി അധസ്ഥിതരെന്ന മാനസികസമ്മര്‍ദ്ദം മുതലായവയാണ് പ്രധാന ഘടകങ്ങള്‍.

മാനസികാരോഗ്യപ്രശ്നങ്ങള്‍ ഇപ്പോള്‍ പ്രായഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്നുണ്ട്. മുമ്പെന്നത്തെക്കാളും കൂടുതലായി കുട്ടികളും യുവാക്കളും കൂടുതല്‍ മാനസികപ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. കൂട്ടുകുടുംബമൊക്കെ ഇല്ലാതായി വിവിധ ദേശങ്ങളില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ കുട്ടികളില്‍ ഈ പ്രശ്നം കൂടുതലാണ്.

സാധാരണക്കാര്‍ കുടുംബ ബാധ്യതകളിലും ജോലിഭാരത്തിലുമാണ് പ്രശ്നമനുഭവിക്കുന്നത്. മാനസികഭാരമൊഴിവാക്കാനുള്ള സാമൂഹിക ഇടപെടലുകള്‍ക്ക് അവരെ സംബന്ധിച്ചിടത്തോളം കുറച്ച് സമയമേ കിട്ടാറുള്ളൂ. അസംതൃപ്തകുടുംബജീവിതം നയിക്കുന്ന ദമ്പതികളുടെ എണ്ണം കൂടി വരികയാണ്. പക്ഷെ ഈ വിഭാഗം കുടുംബ കൗണ്‍സലിംഗില്‍  ഏറെയൊന്നും ഇടപെടാറില്ല. സാമൂഹ്യമാധ്യമങ്ങലുടെ ഉപയോഗം സമര്‍ത്ഥമായി നടത്തുന്നവരാണ് നല്ലവരെന്ന ധാരണ വന്നത് മാനസിക പ്രശ്നം അനുഭവിക്കുന്നവരെ പിന്നോട്ട് അകറ്റി.

ഇത്തരം കണക്കുകള്‍ പുറത്തു വരുമ്പോള്‍ നാം മനസ്സിലാക്കേണ്ടി വരുന്നത് വിപ്ലവം എന്തെന്ന് മനസ്സിലാക്കാത്ത മറ്റൊരു ജനതയെയും അവരുടെ പിന്നോട്ടടിക്കലുകളെയുമാണ്. നമ്മെ പ്രാന്തെടുപ്പിക്കുന്ന ഭരണകൂട തീവ്രതകളെ നാം കാണാതെ പോകരുത്. സാധാരണ ജനത്തെ മറന്നുള്ള ഏത് ഭരണകൂട തീരുമാനങ്ങളിലും നമുക്ക് എതിര്‍ക്കേണ്ടി വരുന്ന ഭൂരിപക്ഷ പരിഗണന ഇവിടെയും നല്കുന്നതിനാല്‍ ഇനിയും നമ്മെ പ്രാന്തെടുപ്പിക്കല്ലേയെന്നാണ് പ്രതിപക്ഷവും ഭരണകൂടത്തോട് അപേക്ഷിക്കുന്നത്.

Spread the love

Leave a Reply