Saturday, January 29

ഗാന്ധിജിയിലൂടെ പ്രത്യക്ഷമായ ഹര്‍ത്താലിന് ഇനി തിരശ്ശീല വീഴുമോ

ഇന്ന് കോഴിക്കോട്ടും കൊച്ചിയിലും ഹര്‍ത്താലിനെതിരെ രൂപം കൊണ്ട വ്യാപാരികളുടെ പ്രതിരോധ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നെങ്കിലും ഒരു സമരരൂപമെന്ന നിലയില്‍ ഇതിന്‍റെ ഭാവി എന്തായിരിക്കും ?

ഒരു നാടിന്‍റെ പൊതുവായ ആവശ്യങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കുന്ന ഈ സമരരൂപം മുളപൊട്ടിയത്‌ ഗുജറാത്തില്‍ നിന്നായിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ ഭരണകൂടത്തിനെതിരെ മഹാത്മാഗാന്ധി കൊളുത്തിവിട്ട ശക്തമായ സമരമുറയായിരുന്ന ഹര്‍ത്താല്‍ ആണ് ഇന്ന് വ്യാപാരികളുടെയും വ്യവസായികളുടെയുമോക്കെ വിചാരണയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്.

ഗാന്ധിജി കൊണ്ടുവന്ന സമരമുറ ഏറ്റവും കൂടുതല്‍ എടുത്തു പ്രയോഗിക്കുന്നത് അദ്ദേഹത്തിന്‍റെ ഘാതകര്‍ തന്നെ എന്നതും ശ്രദ്ധേയമാണ്

ഹര്‍ത്താല്‍ എന്ന പദം ഗുജറാത്തി ഭാഷയില്‍ നിന്നും രൂപംകൊണ്ടതാണ്. ഒരു പ്രദേശത്തെ ഒന്നടങ്കം ദോഷകരമായി ബാധിക്കുന്ന ഭരണകൂട നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാനായി ജനത ഒന്നാകെ സംഘടിച്ചു നടത്തുന്ന സമരമുറയാണ് ഹര്‍ത്താല്‍. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ജനദ്രോഹരകരമായ ഭരണപരിഷ്കാരങ്ങളില്‍ പൊറുതിമുട്ടിയ ഇന്ത്യന്‍ ജനത ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ശക്തമായ പ്രതിഷേധമായിരുന്നു ഈ ഹര്‍ത്താലുകള്‍. ഈ സമരരൂപത്തെ ഇന്നും നമ്മുടെ അയല്‍ രാജ്യങ്ങളൊക്കെ നിയന്ത്രിതമായ രീതിയില്‍ അനുകരിക്കുന്നതില്‍ നമുക്ക് അഭിമാനിക്കാം. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഭരണകൂടത്തിനെതിരെയുള്ള ഏറ്റവും അവസാനത്തെ ആയുധമായി ഹര്‍ത്താല്‍ സമരങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട്

പക്ഷെ കേരളത്തിലെ സ്ഥിതി അതല്ല. ആദ്യകാലങ്ങളിലൊക്കെ വ്യാപാരികള്‍ ഒരു ഹര്‍ത്താല്‍ വന്നിരുന്നെങ്കില്‍ ഒന്ന് വിശ്രമിക്കാമായിരുന്നു എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അതെ വ്യാപാരികളും ഓട്ടോ ടാക്സി ഉടമകളും വ്യവസായികളുമാണ് ഇന്ന് ഹര്‍ത്താലിനെതിരെ നിലപാടെടുത്തുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന ഒരു ഹര്‍ത്താലിനും ഇനി സഹകരിക്കെണ്ടെന്നു വ്യാപാരികളും വിനോദ സഞ്ചാരമെഖലയിലെ സംരഭകരും അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. മിന്നല്‍ ഹര്ത്താലുകള്‍ക്ക് ഒരു തരത്തിലുള്ള പിന്തുണയും നല്‍കേണ്ടതില്ലെന്നാണ് അവരുടെ തീരുമാനം. ഇനി അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ മുന്‍കൂട്ടി ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് വാപാരികളുടെയും വ്യവാസായികളുടെയും പ്രതിനിധികളുമായി ആലോചിക്കണമെന്നും അവര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഒരു ദശകം മുമ്പ് കേരളത്തില്‍ ബി ജെ പി നടത്തിയ ഒരു ഹര്‍ത്താല്‍ ഓര്‍മ്മയില്‍ വരുകയാണ്. അത് ഏറ്റവും വലിയ വിരോധാഭാസമായി ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുകയാണ്. തമിഴ്നാട്ടില്‍ ജയലളിത സര്‍ക്കാര്‍ കാഞ്ചി മഠാധിപധി ജയേന്ദ്രസരസ്വതിയെ അറസ്റ്റു ചെയ്തതിനാണ് കേരളത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. അന്നു തമിഴ് നാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. അതും കേരളത്തിന്‍റെ മണ്ടക്ക് ഇരിക്കട്ടെ എന്നായിരുന്നു അവരുടെ നിലപാട്. നാളിതുവരെ കേരളത്തില്‍ 2018 ല്‍ ആകെ 120 ഹര്‍ത്താലുകള്‍ നടത്തി എന്നാണു കണക്കു. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയായ ബി ജെ പി യാണ് 36 ഹര്ത്തലുകലാണ് അവര്‍ പ്രഖ്യാപിച്ചത്

ബന്ദിനെതിരെ കോടതിയില്‍ പോയത് മലയാളികളാണ്. ബന്ദ്‌ നിരോധിച്ചപ്പോഴാണ് രാഷ്ട്രീയസംഘടനകള്‍ അതിനു ഹര്‍ത്താല്‍ എന്ന പര്യായം നല്‍കി വീണ്ടും രംഗത്തു അവതരിപ്പിച്ചത് .

കടുത്ത തീരുമാനങ്ങള്‍ വ്യാപാരികളുടെ യോഗം എടുത്തെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. കേരളത്തിലെ ഭരണകക്ഷിയായ സി പി എമ്മിന്‍റെ അഭിപ്രായമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏതൊരു സമരരൂപവും നിയമം മൂലം നിരോധിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതി തുടരുന്ന ഒരു സമൂഹത്തിനു കാമ്യമല്ല. പക്ഷെ ഒരു ഏറ്റവും അവസാനത്തെ പ്രതിഷേധരൂപമായി ഈ സമരമുറ പുറത്തെടുക്കുന്നതിനെ സ്വാഗതം ചെയ്യുകയും വേണം.

Spread the love
Read Also  അതിതീവ്ര മഴയെന്നു കാലാവസ്ഥാപ്രവചനം; കടുത്ത ജാഗ്രതാ നിര്‍ദ്ദേശം

1 Comment

  • സജീവ്

    പ്രത്യേകിച്ച് ഒരു ലേഖകനില്ലാതിരുന്നപ്പോൾ തന്നെ മനസിലായി മുഴുവൻ പോക്കണം കേടായിരിക്കുമെന്ന്. പൊളിറ്റിക്കൽ ഡസ്ക്ക് സ്വന്തം ബഞ്ചു പിടിച്ചിട്ടിരുന്നെഴുതിയ മഹത്തായ വിളംബരങ്ങൾ ശരാശരി നിലവാരത്തിൽ താഴെയാണ്.കഥ പറഞ്ഞ് ഹർത്താലും,, ഗുജറാത്തും, ശ്രീമൻ ഗാന്ധിയും, വ്യാപാരി വ്യവസായിയുടെ പ്രതികൂലാനുകൂല മായ പ്രതിപക്ഷ മേശമെലുള്ള പരാക്രമങ്ങളും എല്ലാം അവസാനിച്ചത് ബിജെപിയിലാണ്അല്ലങ്കിൽ അവരോട് അനുകൂലമെന്ന് പൊളിറ്റിക്കൽ ഡസ്ക് വിചാരിക്കുന്ന തലത്തിലാണ്.ഒരു സംശയം പ്രതി പക്ഷത്തിന് ദേശാഭിമാനിയിലേക്ക് ചേർന്നുടെ, നല്ല പത്രമാണ്. നിങ്ങളുടെ ആശയങ്ങൾക്ക് നല്ല ഒരു മൂല്യം കിട്ടും. തെറ്റിദ്ധരിക്കരുത്.

Leave a Reply