Monday, January 24

“അവന്‍ പട്ടിയെ പോലും വെറുതെ വിടില്ല”: ലയണല്‍ മെസിയുടെ പുതിയ വീഡിയോ

“അവന്‍ പട്ടിയെ പോലും വെറുതെ വിടില്ല,” എന്നായിരുന്നു ഒരു ഇസ്റ്റാഗ്രാം ഉപയുക്താവ് ലയണല്‍ മെസിയുടെ പുതിയ വീഡിയോയെ കുറിച്ച് പ്രതികരിച്ചത്. മെസിയും അദ്ദേഹത്തിന്റെ പട്ടി ഹള്‍ക്കും ഫുഡ്‌ബോള്‍ കളിക്കുന്ന വീഡിയോയ്ക്ക് താഴെയായിരുന്നു ഈ അഭിപ്രായം രേഖപ്പെടുത്തപ്പെട്ടത്. ഏതായാലും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മെസിയുടെ ഭാര്യ അന്റോനെല്ല റോക്കൂസോയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പക്ഷെ, ഹള്‍ക്കിന്റെ കാര്യം കഷ്ടമാണ്. മെസിയുടെ പിറകെ ഓടിത്തളരുന്നതല്ലാതെ പന്തിലൊന്ന് തൊടാന്‍ പോലും അവന് സാധിക്കുന്നില്ല. 2016ലാണ് പുതിയ കുടുംബാംഗം എന്ന തലക്കെട്ടോടെ ഹള്‍ക്കിനെ മെസി ആരാധക ലോകത്തിന് പരിചയപ്പെടുത്തിയത്.

View this post on Instagram

🦁⚽️

A post shared by Antonela Roccuzzo (@antonelaroccuzzo) on

Spread the love