Wednesday, January 19

മെസ്സി വിരമിക്കുന്നു

നമ്മുടെ കാലത്തിന്‍റെ പ്രിയ ഫുട്ബാള്‍ താരം ലയണല്‍ മെസ്സി അന്താരാഷ്ട്രഫുട്ബോളില്‍ നിന്നും വിരമിക്കുന്നു.

18-ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ മെസ്സി അര്‍ജന്റീനയ്ക്കു വേണ്ടി ലോകകപ്പ് സ്കോര്‍ നേടി. 2012 കലണ്ടര്‍ വര്‍ഷത്തില്‍ 12 ഗോള്‍ നേടി ടോപ് സ്കോറര്‍ ആയ മെസ്സി ഇതുവരെ 113 കളികളില്‍ നിന്നും 55 ഗോള്‍ നേടിയിട്ടുണ്ട്. അര്‍ജന്‍റീനയെ ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രതിനിധീകരിച്ച ഈ പത്താം നമ്പരുകാരന്‍ റഷ്യന്‍ ലോകകപ്പിന് ശേഷം അന്താരാഷ്ട്രഫുട്ബോളില്‍ നിന്നും വിരമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

റഷ്യയിലെ ലോകകപ്പില്‍ ക്രൊയേഷ്യയോട് 3-0 ത്തിന് തോറ്റതോടെ പുറത്താകാൻ  സാധ്യത നിലനിൽക്കുമ്പോഴാണ് മെസ്സിയുടെ വിരമിക്കല്‍ തീരുമാനം.

ലോകകപ്പ് കഴിയുന്നതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ മാര്‍ക്കോസ് റോജോ, ഏഞ്ചല്‍ ഡി മരിയ, ജാവിയര്‍ മസ്ചെറാനോ, ഗോണ്‍സാലോ ഹിഗ്വയിന്‍ മുതലായവരും മെസ്സിയോടൊപ്പം വിരമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചനകള്‍.

Spread the love
Read Also  യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Leave a Reply