Wednesday, January 19

#MeToo മീ ടൂ ; കേന്ദ്ര മന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു

തുടർച്ചയായ മീ ടൂ ആരോപണങ്ങളെത്തുടന്ന് കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു. വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിക്കുമ്പോഴാണ് എം.ജെ അക്ബര്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന മീ ടൂ വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തക പ്രീയ രമണി രംഗത്ത് വരുന്നത് തുടർന്ന് 12 ൽ അധികം മാധ്യമ പ്രവർത്തകരാണ് അക്ബറിനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.

തനിക്കെതിരെ ഉയർന്ന വ്യാജ ആരോപണങ്ങൾ വ്യക്തിപരമായി നേരിടുമെന്നും വിദേശകാര്യ സഹമന്ത്രി എന്ന സ്ഥാനത്തു നിന്നു രാജിവയ്ക്കാൻ തീരുമാനിക്കുന്നുവെന്നും രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും നന്ദി അറിയിക്കുന്നുവെന്നും അക്ബർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

അക്ബർ നൽകിയ മാനനഷ്ടക്കേസ് പട്യാല ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് രാജി. അക്ബറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച പ്രമുഖ ഇംഗ്ലിഷ് മാധ്യമപ്രവർത്തക പ്രിയ രമണി മാത്രമാണു ഈ മാനനഷ്ടക്കേസിലെ എതിർകക്ഷി. പ്രിയ രമണി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് പരാതിയിൽ അക്ബർ കുറ്റപ്പെടുത്തിയിരുന്നു. ഞായറാഴ്ച നൽകിയ മാനനഷ്ട പരാതിയിൽ പ്രിയാ രമണിയുടെ പേരു മാത്രമാണ് അക്ബർ പരാമർശിച്ചത്.

Spread the love
Read Also  ബിഷപ്പ് 19ന് കേരളത്തിൽ; ബിഷപ്പ് സ്ഥാനത്ത് നിന്ന് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കും

Leave a Reply