Wednesday, January 19

മീ ടൂ വെളിപ്പെടുത്തലുകൾക്കെതിരെ നടപടി എടുക്കാൻ നിയമമില്ലെന്ന് വനിതാ കമ്മീഷൻ

മീ ടൂ വെളിപ്പെടുത്തലുകൾക്കെതിരെ നടപടി എടുക്കാൻ രാജ്യത്ത് മതിയായ നിയമമില്ലെന്ന് കേന്ദ്ര വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. രാജ്യത്തെ മീ ടൂ വെളിപ്പെടുത്തലുകൾ ശക്തമായ സാഹചര്യത്തിൽ അന്വേഷണം നടത്തി നടപടി എടുക്കാൻ കേന്ദ്ര മന്ത്രി മനേകാ ഗാന്ധി വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മതിയായ നിയമത്തിന്റെ അഭാവം മൂലം നടപടി എടുക്കാൻ സാധിക്കില്ലെന്നാണ് ഇന്ന് രേഖ ശർമ്മ വ്യക്തമാക്കിയത്.

‘തൊഴിലിടങ്ങളിലെ ലൈംഗികചൂഷണത്തിനെതിരായ നിയമങ്ങള്‍ പര്യാപ്തമല്ല. നിയമങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഒന്നും ചെയ്യാൻ കഴിയില്ല’ രേഖ ശർമ്മ വ്യക്തമാക്കി.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികചൂഷണങ്ങള്‍ തടയാൻ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി കേന്ദ്ര നസർക്കാർ നിര്ബന്ധമാക്കിയിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തുന്ന ലൈംഗീകാരോപണങ്ങൾക്ക് മേൽ നടപടി എടുക്കാൻ നിലവിലെ അവസ്ഥയിൽ സാധ്യമല്ലെന്നാണ് ഇപ്പോൾ വനിതാ കമ്മീഷൻ പറഞ്ഞത്.

Spread the love
Read Also  മാഡം രേഖ ശര്‍മ്മ, രാഷ്ട്രീയ പ്രസ്താവനകളല്ല ജനം നിങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നത്; നീതിപൂര്‍വമായ ഇടപെടലുകളാണ്

Leave a Reply