Thursday, July 2

മരണസംഖ്യ ഉയരില്ല അകലം തന്നെയാണ് ചെറുത്ത് നിൽപ്പിനാവശ്യം ചൈനയിലെ കൊറോണ മരണസംഖ്യ കൃത്യമായി നിഗമനം നടത്തിയ നോബൽ ശാസ്ത്രജ്ഞൻ

ആരോഗ്യ വിദഗ്ധർ പ്രവചിക്കുന്നതിനു വളരെ മുമ്പുതന്നെ ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുമെന്നും മരണസംഖ്യ വരെ കൃത്യമായി കണക്കാക്കുകയും  ചെയ്ത നോബൽ സമ്മാന ജേതാവും സ്റ്റാൻഫോർഡ് ബയോഫിസിസിസ്റ്റുമായ മൈക്കൽ ലെവിറ്റ് , ലോകമെമ്പാടുമുള്ള COVID-19 കേസുകളുടെ എണ്ണം വിശകലനം ചെയ്തത് ലൊസ് ആഞ്ചലോസ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
പല എപ്പിഡെമിയോളജിസ്റ്റുകളും മാസങ്ങളോ വർഷങ്ങളോ നീണ്ടു നിൽക്കാവുന്ന അതി ഭീകരമായ സാമൂഹിക തകർച്ചയെക്കുറിച്ചും ദശലക്ഷക്കണക്കിന് മരണങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, ഡാറ്റ അത്തരം ഭയാനകമായ ഒരു സാഹചര്യത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ലെവിറ്റ് പറയുന്നു – പ്രത്യേകിച്ചും ന്യായമായ സാമൂഹിക അകല നടപടികൾ നടക്കുന്ന മേഖലകളിൽ. “ ഇവിടെ വേണ്ടത് പരിഭ്രാന്തി നിയന്ത്രിക്കുക എന്നതാണ്,” അദ്ദേഹം അഭിപ്രായപ്പെടുന്നു.
ചൈനയിൽ ലെവിറ്റ് ശ്രദ്ധിച്ചത് ഇപ്രകാരമാണ്, കൊറോണ വൈറസ് കാരണം ജനുവരി 31 ന് രാജ്യത്ത് 46 പുതിയ മരണങ്ങൾ സംഭവിച്ചു, എന്നാലും മരണത്തിൻ്റെ തോത് കുറയാൻ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, പുതിയ കേസുകളുടെ എണ്ണം വളരെ കുറഞ്ഞ നിരക്കിലാണ്  എന്ന വസ്തുതയും തിരിച്ചറിയേണ്ടതാണ്.
മരണങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് അടുത്ത ആഴ്ചയിൽ കുറയുമെന്ന് അദ്ദേഹം സൂചിപ്പിച്ചിിിരുന്നു…  ലെവിറ്റ് ഫെബ്രുവരി 1 ന് സുഹൃത്തുക്കൾക്ക് അയച്ച ഈ റിപ്പോർട്ട് ചൈനീസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. താമസിയാതെ, അദ്ദേഹം പ്രവചിച്ചു, ഓരോ ദിവസവും മരണങ്ങളുടെ എണ്ണം കുറയുമെന്ന് .. എന്നാൽ മൂന്നാഴ്ചയ്ക്ക് ശേഷം, വൈറസിന്റെ വളർച്ചാ നിരക്ക് ഉയരുമെന്നും ലെവിറ്റ് ചൈന ഡെയ്‌ലി ന്യൂസിനോട് പറഞ്ഞിരുന്നു. ചൈനയിൽ സ്ഥിരീകരിച്ച COVID-19 കേസുകളുടെ എണ്ണം 80,000 ആയിരിക്കുമെന്നും 3,250 പേർ മരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. ഈ പ്രവചനം വളരെ കൃത്യതയുള്ളതായി മാറി: മാർച്ച് 16 വരെ ചൈന മൊത്തം 80,298 കേസുകളും 3,245 മരണങ്ങളും കണക്കാക്കിയിട്ടുണ്ട് – 1.4 ബില്യൺ ജനങ്ങളുള്ള ഒരു രാജ്യത്ത്, പ്രതിവർഷം 10 ദശലക്ഷം പേർ മരിക്കുന്നു. പുതുതായി രോഗനിർണയം നടത്തിയ രോഗികളുടെ എണ്ണം ഒരു ദിവസം 25 ആയി കുറഞ്ഞു, ബുധനാഴ്ച മുതൽ കമ്മ്യൂണിറ്റി വ്യാപന കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും ലെവിറ്റിൻെറ നിഗമനം ശരിവയ്ക്കുന്നു.

Spread the love
Read Also  കൂവുന്ന ചെന്നിത്തലയും കൊറോണക്കാലത്തെ ടീച്ചറും

Leave a Reply