Wednesday, January 19

സൈന്യം പമ്പയിൽ രണ്ട് ബെയ്‌ലി പാലങ്ങള്‍ നിര്‍മ്മിക്കും

പമ്പയിൽ പാലം തകർന്നതിനെത്തുടർന്ന് സൈന്യം ബെയ്‌ലി പാലങ്ങൾ നിർമ്മിക്കാൻ ധാരണയായി. സെപ്റ്റംബർ 15 നു മുൻപ് നിർമ്മാണം പൂർത്തികരിക്കാനാണ് പദ്ധതി. പമ്പയില്‍ ഇതിനായി സൈന്യവും പോലീസും ദേവസ്വം ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഇത് സംബന്ധിച്ച് സൈനീക ആസ്ഥാനവുമായും കേന്ദ്ര പ്രതിരോധ സെക്രട്ടറിയുമായും ചര്‍ച്ച നടത്താന്‍ ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ ചുമതലപ്പെടുത്തി.

കെ.എസ്.ആര്‍.ടി.സി സ്റ്റേഷനില്‍ നിന്ന് പമ്പയിലേക്ക് വരുന്ന പാത വണ്‍വേയാക്കാന്‍ വനംവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കിക്കൊണ്ട് ഭക്തരെ പമ്പയിലേക്ക് എത്തിക്കാനും അവലോകനയോഗത്തില്‍ തീരുമാനിച്ചു.

എന്താണ് ബെയ്‌ലി പാലം?

മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചു എളുപ്പത്തിൽ നിർമ്മിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക പാലമാണ് ബെയ്‍ലി പാലം. അടിയന്തര ഘട്ടങ്ങളിലാണ് ഇവ പ്രയോജനപ്പെടുക. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരാണ് ഇവ ആവിഷ്കരിച്ചത്. ബ്രിട്ടീഷ് സർക്കാരിൽ ഉദ്യോഗസ്ഥനായിരുന്ന ഡോണാൾഡ് ബെയ്‌ലിയുടെ ആശയമായിരുന്നു ഇത്. ഉരുക്കും തടിയുമാണു പാലത്തിന്റെ പ്രധാന ഘടകങ്ങൾ. ഡൊണാൾഡ് ബെയ്ലിയുടെ സ്മരണാർത്ഥമാണ് ബെയ്‌ലി പാലം എന്ന് വിളിക്കുന്നത്.

Spread the love
Read Also  നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ യെല്ലോ അലർട്ട്