മനുഷ്യരെല്ലാം അവരുടെ അരുമകളായ വളര്‍ത്തുജീവികളെ സ്നേഹിക്കുന്നവരാണ്. എന്നാല്‍ ചിലരാകട്ടെ സ്നേഹത്തോടൊപ്പം അരുമകള്‍ക്ക് ഏറെ വില മതിക്കുന്നവരുമാണ്. ഇന്‍ഷുറന്‍സ് സ്ഥാപനമായ കമ്പയര്‍ ദ മാര്‍ക്കറ്റ് പുറപ്പെടുവിച്ച അരുമകളുടെ വില കേട്ട് ഞെട്ടണ്ട. അത് അവരുടെ യജമാന്മാര് കല്പിച്ചു നല്‍കിയതാണ്. പട്ടികള്‍, പൂച്ചകള്‍ എന്നിവയ്ക്കൊപ്പം കോഴിയുടെ വില കൂടി അറിയുക.
ദശലക്ഷങ്ങള്‍ വില മതിക്കുന്നവയുടെ ഒരു ലിസ്റ്റ് വായിക്കാം.
- ഗിഗൂ
കോഴി, വില 15 ദശലക്ഷം ഡോളര്‍
ഗിഗൂ എന്ന കോഴി ബ്രിട്ടനിലെ ബഹുകോടിപതിയായ പ്രസാധകന് മില്‍സ് ബ്ലാക്വെലിന്റേതാണ്. തന്റെ വില്പത്രത്തില് 15 ദശലക്ഷം ഡോളറാണ് അദ്ദേഹം അതിന് മതിപ്പ് തുക വച്ചിരിക്കുന്നത്.
- സാഡി, സണ്ണി, ലാറന്, ലൈല, ലൂക്ക്
എല്ലാവരും പട്ടികള്‍. വില 30 ദശലക്ഷം ഡോളര്‍ വീതം
പട്ടികളെന്ന് നിസ്സാരരായി തള്ളരുത്. ഒരോന്നിന്റെയും മതിപ്പ് തുക 30 ദശലക്ഷം ഡോളര്‍ വീതമാണ്. ഒപ്രാ വിന്ഫ്രേസിന്റെ ഈ അരുമകളെല്ലാം പ്രൗഢിയുള്ളവരാണ്. വില്പത്രത്തില് ഇവര്‍ക്കെല്ലാം 30 ദശലക്ഷം ഡോളര്‍ വീതമാണ് കണക്കാക്കിയിട്ടുള്ളത്.
- ഒളിവിയ ബെന്‍സണ്‍
പൂച്ച, മതിപ്പ് വില 97 ദശലക്ഷം ഡോളര്‍
ടെയ്ലര് സ്വിഫ്റ്റിന്റെ ഈ പൂച്ച നിരവധി പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതാണ്. ഡിയറ്റ് കോക്ക്, കെഡ്സ് ഷൂസ് എന്നിവയുടെ പരസ്യത്തിലെ താരമാണ് ഈ പൂച്ച
- ഗ്രംപി പൂച്ച
മതിപ്പ് വില 99.5 ദശലക്ഷം ഡോളര്‍.
നമ്മുടെ കാലത്തെ ഒരു വലിയ വിഗ്രഹമാണ് ഈ പൂച്ച. ടര്‍ഡാര്‍ സോസ് എന്നാണ് യഥാര്‍ത്ഥ പേര്. എല്ലായ്പോഴും കോപസ്വഭാവം കാണിക്കുന്നതിനാലാണ് ഗ്രംപി പൂച്ച എന്ന് വിളിക്കുന്നത്. ഈ സ്വഭാവചേഷ്ട ഇന്റര്‍നെറ്റിലൂടെ ഏറെ പ്രചാരം നേടിയിരുന്നു.
- ഗുന്തര്‍ നാലാമന്
പട്ടി, മതിപ്പ് വില 375 ദശലക്ഷം ഡോളര്‍
ലോകത്തെ അരുമമൃഗങ്ങളില്‍ ഏറ്റവും സമ്പന്നനാണിവന്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട ഇതിന് പിതാവായ ഗുന്തര്‍ മൂ്നനാമന്റെ അവകാശങ്ങള്‍ ലഭിച്ചിട്ടുണ്ട്. കര്‍ലോട്ട ലെയ്ബെന്സ്റ്റീന് എന്ന ജര്മ്മന്കാരന്റേതാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഈ അരുമനായ.
വാര്‍ത്ത വായിച്ചു കഴിയുമ്പോള്‍ ഈ ഗുന്തര്‍ നാലാമന്റെ ദാസ്യപ്പണിക്കുള്ള മതിപ്പ് വില പോലും നമുക്കില്ലെന്ന് തോന്നിയാല്‍ അതിശയപ്പെടേണ്ടതില്ല.