കോവിഡ് 19 വ്യാപനത്തിന്റെ ​ പശ്ചാത്തലത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാങ്ക്​ അക്കൗണ്ടുകളിൽ മിനിമം ബാലൻസില്ലെങ്കിൽ പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ തൽകാലം ഉണ്ടാകില്ല. കോവിഡ് സംബന്ധിച്ച സ്​ഥിതിഗതികൾ സൂക്ഷ്മമായി നീരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ ഇടപെടലുകളുണ്ടാകുമെന്നും അവർ പറഞ്ഞു.

കോവിഡ് ബാധിത കാലയളവിൽ ഏത്​ ബാങ്കി​ന്റെ എ.ടി.എം ഉപയോഗിച്ചാലും പ്രത്യേക ഫീ ഈടാക്കില്ല. മിനിമം ബാലൻസില്ലെങ്കിലും ബാങ്കുകൾ മൂന്ന്​ മാസം പിഴ ഈടാക്കില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇളവുകൾ നിലനിൽക്കുമെന്നും അവർ അറിയിച്ചു. സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. 2020 ൽ കോവിഡ്​ ആഗോള സാമ്പത്തിക മാന്ദ്യത്തിന്​ കാരണാമാകുമെന്നാണ്​ ​ ഐ.എം.എഫിന്റെ നിരീക്ഷണം പുറത്തുവന്നിരുന്നു.

പാൻ കാർഡ് ആധാറുമായി ലിങ്ക്​​ ചെയ്യുന്നതിന്​ അനുവദിച്ചിരുന്ന സമയം ജൂൺ 30 വരെ നീട്ടി. മാർച്ച്​, ഏപ്രിൽ, മെയ്​ മാസങ്ങളിലെ ജി. എസ്​. ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയവും വരുമാന നികുതിയുമായി ബന്ധപ്പെട്ട റി​ട്ടേണുകൾ ഫയൽ ചെയ്യാനുള്ള സമയവും ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. .

വരുമാന നികുതി വൈകി അടക്കുന്നതിന്​ ചുമത്തിയിരുന്ന 12 ശതമാനം പലിശ 9 ശതമാനമാക്കി ചുരുക്കി. ആദായ നികുതി സംബന്ധമായ ഇടപാടുകൾക്കെല്ലാം ജൂൺ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്​. നിർബന്ധമായും നടത്തേണ്ട കമ്പനികളുടെ ബോർഡ്​ മീറ്റിങ്ങുകൾ അടുത്ത രണ്ട് പാദത്തിലും 60 ദിവസം വരെ വൈകാവുന്നതാണ്​. ബോർഡ്​ മീറ്റിങ്ങുകൾ മുടങ്ങുന്നതിനെതിരെ നടപടിയൊന്നും ഉണ്ടാകില്ല. പ്രതിസന്ധി മടികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ്​ ഉടൻ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു.

കോവിഡ്​ പ്രതിസന്ധി ലോക സാമ്പത്തിക വ്യവസ്​ഥയ്ക്ക് രൂക്ഷമായ ആഘാതമേല്പിക്കുമെന്നു അന്താരാഷ്​ട്ര നാണ്യ നിധി (​ ഐ.എം.എഫ്​) അധികൃതരുടെ പ്രസ്താവന പുറത്ത്​ വന്ന ഉടനെയാണ്​ ധനമന്ത്രിയുടെ പ്രതികരണം.

Read Also  ഇറ്റലിയിൽ 24 മണിക്കൂർ, 627 മരണം ; മൂന്നാം ഘട്ടത്തോടെ അവസാനിക്കുമോ ഭീകരവ്യാധി !!

LEAVE A REPLY

Please enter your comment!
Please enter your name here