സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിൻ്റെ അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ മന്ത്രി കെ ടി ജലീലിനെതിരെ ഉയർന്ന അപവാദ പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിിയിരിക്കുന്നു.
മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
യുഎഇയില്‍ നിന്നെത്തിയ ഖുറാന് സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയി എന്നത് സംബന്ധിച്ചായിരുന്നു ആക്ഷേപം. യുഎഇ കോണ്‍സുല്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരം ആണ് സഹായിച്ചത് എന്ന് ജലീല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
കെടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്തേക്കും എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ തുടര്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അതീവ രഹസ്യമായി ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിയതിനെതിരെ വലിയതോതില്‍ മാധ്യമങ്ങള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷവും ബി ജെ പിയും സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു