Monday, January 17

യുവജനോത്സവവേദിയില്‍ കവിതയുമായി മന്ത്രി ജി സുധാകരന്‍

സംസ്ഥാന സ്കൂള്‍ യുവജനോത്സവ വേദിയില്‍ കവിതയുമായി മന്ത്രി  ജി സുധാകരന്‍ രംഗത്ത്. ഇന്ന് ആലപ്പുഴയില്‍  ആരംഭിച്ച കലോല്‍സവത്തിന്റെ വേദിയിലാണ് മന്ത്രി കവിത അവതരിപ്പിച്ചത്. 

പ്രളയം പ്രമേയമാക്കിയാണ് മന്ത്രി കവിത അവതരിപ്പിച്ചത്. ‘ഞാനാണ് സാക്ഷി പ്രളയസാക്ഷി’ എന്നാണു കവിതയുടെ പേര്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ കുട്ടനാട്ടുകാരോടൊപ്പം ദിവസങ്ങള്‍ നീണ്ട  ദുരിതാശ്വാസപ്രവര്‍ത്തനം നടത്തിയ മന്ത്രി നേരിട്ട അനുഭവം മുന്‍ നിര്‍ത്തിയാണ് കവിത രചിച്ചിരിക്കുന്നത്.  

നേരത്തെയും നിരവധി  വേദികളിലൂടെയും  പ്രസിദ്ധീകരണങ്ങളിലൂടെയും  അവതരിപ്പിച്ച സുധാകരന്‍റെ കവിതകള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ കവികളുടെ ആരംഭദശയിലെ  കവിതാരചനാപാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുന്നു എന്നാണു ആസ്വാദരുടെ വിലയിരുത്തല്‍. 

Spread the love
Read Also  പോലീസായാൽ എന്തും ആകാമെന്ന് കരുതേണ്ട ; രൂക്ഷവിമർശനവുമായി മന്ത്രി ജി സുധാകരൻ

58 Comments

Leave a Reply