Tuesday, November 24

മന്ത്രി ജലീലിന് ക്ലീൻ ചിറ്റില്ല, വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി

 

സ്വർണ്ണക്കടത്തുകേസിൽ മന്ത്രി കെ ടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് മേധാവി. ജലീലിനെ ഇനിയും ചോദ്യം ചെയ്യും. മന്ത്രിയുടെ മൊഴിയെടുക്കുകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്

നേരത്തെ മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും ജലീലിന് സ്വർണക്കടത്ത് കേസുമായി ഒരു ബന്ധവുമില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായും  റിപ്പോർട്ടുകളുണ്ടായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയുമായിട്ടാണ് മന്ത്രിയുടെ മൊഴി എൻഫോഴ്സ്മെന്റ് രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

മന്ത്രി ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങളിൽ ഊന്നികൊണ്ടാണ് രണ്ടു ദിവസവും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. മന്ത്രി നൽകിയ മൊഴി ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. ഇതിനുശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന

Spread the love
Read Also  ബന്ധു നിയമനത്തിൽ വീണ്ടും ന്യായികരണവുമായി ജലീലിന്റെ ഓഫീസ്; അബീദിന്റെ നിയമനത്തിൽ ഉത്തരമില്ല