Monday, January 17

ആലപ്പാട് സമരത്തെ ആക്ഷേപിച്ച് മന്ത്രി ജയരാജൻ ; പിന്നിൽ മലപ്പുറത്തുനിന്ന് വന്നവർ

ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ സമരത്തിനെതിരെ വ്യവസായമന്ത്രി ഇ പി ജയരാജൻ. മലപ്പുറത്തുനിന്നുള്ളവരാണു സമരത്തിനു പിന്നിലെന്നു മന്ത്രി ആരോപിച്ചു. ഖനനം നിർത്തിവെയ്ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഖനനം വിവാദമാക്കിയത് പരിശോധിക്കണം. ഇത് ബോധപൂർവ്വം സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പതിനാറര കിലോമീറ്റർ നീളമുള്ള കടലോരത്താണു ഖനനം നടത്തുന്നത്. ഇതിൻ്റെ ഭാഗമായി അവിടം നാലു പ്ളോട്ടുകളായി തിരിച്ചിട്ടുണ്ട്. നാലു പ്ളോട്ട് കെ എം എം എല്ലിനും നാലു പ്ളോട്ട് ഐ ആർ എ യ്ക്കുമാണെന്ന് ജയരാജൻ പറഞ്ഞു.

ഖനനം വിവാദമായതിനെത്തുടർന്ന് വാർത്താസമ്മേളനം നടത്തിയാണു ആരോപണങ്ങൾ ഉന്നയിച്ചത്. ഐ ആർ എ അവർക്ക് നൽകിയ നാലു പ്ലോട്ടിൽ ഒന്നിൽ മാത്രമേ ഇതുവരെ ഖനനം ആരംഭിച്ചിട്ടുള്ളൂ. കെ എം എം എല്ലും ഒരു പ്ളോട്ടിൽ നിന്നും മാത്രമേ ഖനനം നടത്തുന്നുള്ളൂ. സാധ്യതയ്ക്ക് അനുസരിച്ച് ഇതുവരെ വൻ തോതിലുള്ള ഖനനം നടത്തുന്നില്ല. ധാരാളം ആളുകൾക്ക് തൊഴിൽ നൽകാൻ സാധ്യതയുള്ള മേഖലയാണിത്. പതിനാറര കിലോമീറ്റർ കടലോരത്ത് പതിനാറു കിലോമീറ്റർ കടലോരത്ത് പതിനാറു കിലോമീറ്ററോളം കരിങ്കൽ ഭിത്തിയുണ്ട്.  കടൽ കരയിലേയ്ക്ക് കയറുന്നത് ഈ ഭിത്തി പ്രതിരോധിക്കും. ഇതിൽ അര കിലോമീറ്റർ ഭാഗത്ത് മാത്രമേ കടൽ ഭിത്തി ഇല്ലതെയുള്ളൂ. ഈ ഭാഗത്തുനിന്നുമാണു ഐ ആർ എ കരിമണൽ ശേഖരണം നടത്തുന്നത്

അറേബ്യൻ രാജ്യങ്ങളിൽ പെട്രോളും ഡീസലും ലഭിക്കുന്നതുപോലെ നമുക്ക് കടലുതരുന്നൊരു സമ്പത്താണു കരിമണൽ. അത് പൂർണ്ണമായും നമ്മൾ സംഭരിച്ച് സംസ്കരിച്ച് ചെയ്ത് എടുത്താൽ നല്ല ഉല്പന്നമാക്കി മാറ്റാം. 240 ൽ പരം തൊഴിലാളികളാണു ഇവിടെ ജോലി ചെയ്യുന്നത്. ഒരു മാസം ഒരു കോടിയിലധികം ശമ്പളം കൊടുക്കുന്ന സ്ഥാപനം കൂടിയാണിത്. 2000 കുടുംബങ്ങൾ ഖനനത്തിനായി അവരുടെ ഭൂമി കമ്പനിക്ക് പാട്ടത്തിനു നൽകിയിരിക്കുകയാണു. അങ്ങനെ ജനങ്ങൾ നന്നായി സഹകരിക്കുന്നതുകൊണ്ടാണു മൈനിങ്ങ് നടക്കുന്നത് 

സമൂഹമാധ്യമങ്ങളിലും ഓൺ ലയിൻ മാധ്യമങ്ങളിലും ഒരാഴ്ചയായി ഖനനത്തിനെതിരെ പ്രചാരണം ശക്തമായിരുന്നു. ഈയിടെ പ്രതിപക്ഷം ഓൺലയിൻ ആലപ്പാട് സമരവേദി സന്ദർശിക്കുകയും സമരസമിതി നേതാക്കളുമായുള്ള അഭിമുഖവും വീഡിയോയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 

ആലപ്പാട് തുടരുന്ന ഖനനവിരുദ്ധ സമരത്തിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് നാനാഭാഗത്തുനിന്നും പിന്തുണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണു.

Spread the love
Read Also  മലപ്പുറം കേരളത്തിൽ തന്നെയാണ് ; നാട്ടുകാരാണ് സമരത്തിലുള്ളതെന്ന് ആലപ്പാട് സമരസമിതി നേതാവ്

22 Comments

Leave a Reply