സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മന്ത്രിമാർക്ക് വിദേശയാത്ര നടത്തുന്നതിൽ മാത്രമേ താല്പര്യമുള്ളൂവെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. സർക്കാരിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. നാളികേര വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്

ഒരുവർഷം മുമ്പ് നാളികേര വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തിലെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന അവസരത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം വന്നത്. ‘കാര്യങ്ങൾ ഇങ്ങനെയാണെങ്കില്‍ എന്തിനാണ് കോടതികള്‍ ഉത്തരവുകള്‍ ഇറക്കുന്നത്? വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നതിൽ ഒരു അര്‍ഥവുമില്ല.’ മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്രകളില്‍ മാത്രമാണെന്ന ആക്ഷേപവും കോടതി നടത്തി..

ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ലോബിയുടെ ബന്ദികളാണോ എന്നു ഹൈക്കോടതി ചോദിച്ചു. ഐഎഎസ്സുകാര്‍ എ.സി മുറികളില്‍ കയറിയിരുന്ന് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ തിരിച്ചറിയുന്നില്ല. ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുകയായിരുന്നു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി ഉടൻ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കോടതി വീണ്ടും സർക്കാരിനെ വിമർശിച്ചു ‘ ഒരു ഉത്തരവുകളും നടപ്പാക്കാന്‍ തയ്യാറാവുന്നില്ല. ഐഎഎസ്സുകാര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

Read Also  വിലപിടിച്ചു നിർത്താൻ സർക്കാർ കരിഞ്ചന്തയുമായി ഉദ്യോഗസ്ഥർ മാവേലി സ്റ്റോറുകളിൽ വൻ തിരിമറി

LEAVE A REPLY

Please enter your comment!
Please enter your name here