കഴിഞ്ഞ ദിവസം മുതൽ കാണാതായ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ വി എസ് നവാസ് ഇന്ന് എ ടി എം കാർഡുപയോഗിച്ച് 10000 രൂപ പിൻ വലിച്ചതായി വിവരം ലഭിച്ചു. നവാസിനെ കണ്ടെത്താന്‍ പോലിസിന്റെ നേതൃത്വത്തില്‍ സംസ്ഥാപന വ്യാപകമായി അന്വേഷണം ആരംഭിച്ചു.

ഇന്നലെ എറണാകുളത്തുനിന്നും നവാസ് കായംകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യം പോലിസിന് ലഭിച്ചു. ചേര്‍ത്തല കുത്തിയതോട് സ്വദേശിയാണ് നവാസ്. എറണാകുളത്ത് നിന്നും ചേര്‍ത്തലയില്‍ എത്തിയതിനുശേഷം അവിടെനിന്നും ഒരു ജീപ്പിലാണ് നവാസ് കായംകുളത്തെത്തിയത്. കായംകുളത്ത് നിന്നും കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരം ഭാഗത്തേയക്ക് പോയതായാണ് പോലിസിന്റെ നിഗമനം. മൊബൈല്‍ ഫോണ്‍ ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുളള അന്വേഷണം സാധ്യമാകാത്ത അവസ്ഥയിലാണ് പോലിസിന്.

എറണാകുളം സിറ്റി പോലീസ് കമ്മീഷണർ വയർലെസ്സ് സെറ്റിലൂടെ നവാസിനെ വളരെയധികം സമയം അസഭ്യം പറഞ്ഞെന്ന് ആരോപണമുയർന്നിരുന്നു. ഇതെത്തുടർന്ന് ഡി ജി പി വയർലസ്സ് സംഭാഷണത്തിൻ്റെ റിക്കോർഡിംഗ് ശേഖരിക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ജില്ല പോലിസ് മേധാവികള്‍ക്കും നവാസിനെ കാണാതായതു സംബന്ധിച്ച് സർക്കുലർ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നവാസിനെ കാണാതാകുന്നതിനു മുമ്പ് അദ്ദേഹം ബന്ധുവിന് അയച്ച വാട്‌സ് ആപ് സന്ദേശം പോലിസിന് ലഭിച്ചിട്ടുണ്ട്. താനൊരു യാത്രപോകുന്നുവെന്ന തരത്തിലാണ് ഈ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഭാര്യക്ക് സുഖമില്ലാതെ ക്വാര്‍ടേഴ്‌സിലുണ്ട്. ബന്ധുവിന്റെ അമ്മയെ ക്വാര്‍ടേഴ്‌സിലേക്ക് വിടണമെന്നും വാട്‌സ് ആപ്പ് സന്ദേശത്തില്‍ ഉണ്ട്

നവാസ് എറണാകുളത്ത് ഒരു പ്രതിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് അസിസ്റ്റൻ്റ് കമ്മീഷണറുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇതിനെത്തുടർന്നാണു എ സി വയർലസിലൂടെ അസഭ്യം പറഞ്ഞതെന്നാണു പ്രചാരണം.

Read Also  കസ്റ്റഡി മരണത്തിനിടയാക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് മനുഷ്യാവകാശകമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here