‘ദേശീയത സിനിമയിലാണ് വേണ്ടത് സിനിമാഹാളുകളിലല്ല ‘ ബോളി വുഡ് നടിയായ ബൈദ്യബാലൻ ഇന്നലെ മിഷൻ മംഗൾയാൻ എന്ന പുതിയ ചിത്രത്തിനോടനുബന്ധിച്ചു നടന്ന ഒരു അഭിമുഖത്തിൽ പി ടി ഐയോട് പറഞ്ഞു. ഇന്ത്യക്കാർക്കു മറ്റുള്ളവർക്കു മുന്പിൽ അഭിമാനിക്കാൻ ധാരാളം സംഗതികളുണ്ട്. നിറം, പാരമ്പര്യം, സ്വാഭാവിക സൗന്ദര്യം ഇവയൊക്കെയാണ് നമ്മുടെ അഭിമാനങ്ങൾ.

ഇവിടെ ശാസ്ത്രവും മതവും തമ്മിൽ ഒരു വൈവാഹിക ബന്ധമാണുള്ളതെന്നും അത് വേർപെടുത്തേണ്ട ആവശ്യമില്ലെന്നും വിദ്യ ബാലൻ അഭിപ്രായപ്പെടുന്നു. വിദ്യ, മിഷൻ മംഗൾയാനിലെ  മതവിശ്വാസിയായ ഒരു ശാസ്ത്രജ്ഞയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

‘ഇപ്പോഴുള്ള പ്രശ്‌നം മതത്തെ പുതിയകാലത്ത് വ്യാഖ്യാനിക്കുന്നതിലാണ് നിലനിൽക്കുന്നത്. എനിക്കറിയാവുന്ന ധാരാളം ആളുകൾ അവർ മതവിശ്വാസികളാണെന്നു പുറത്തുപറയാൻ നാണിക്കുന്നവരാണ്’.അവരും അത്തരത്തിൽ ഒരാളാണെന്നും ഇത്തരം ചിന്തയ്ക്കു കാരണം നിലവിൽ മതമെന്നത് അസഹിഷ്ണുത പോലുള്ള വികാരങ്ങളാണെന്നും വിദ്യാബാലൻ പറയുന്നു.

Image result for mission mangalyaan movie
2013 ലെ മംഗൾയാൻ മിഷൻ തന്നെയാണ് അക്ഷയ്കുമാറും സോനാക്ഷിയും തപ്സിയുമൊക്കെ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പ്രതിപാദ്യവിഷയം
ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ വിദ്യയുടെ അടുത്ത സംരംഭം ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള ഒരു വെബ് സീരീസാണ്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചാൽ രാജ്യസ്നേഹമാകില്ല: വെങ്കയ്യ നായിഡു

LEAVE A REPLY

Please enter your comment!
Please enter your name here