Saturday, January 29

കന്യാസ്ത്രീയുടെ പരാതി വ്യാജം; രാത്രി രണ്ട് മണിവരെ അന്വേഷണ ഉദ്യോഗസ്ഥർ മഠത്തിൽ: മിഷനറീസ് ഓഫ് ജീസസ്

ജലന്ധർ രൂപത മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചുംകന്യാസ്ത്രീകളെ പരസ്യമായി ആക്ഷേപിച്ചും മിഷനറീസ് ഓഫ് ജീസസ് രംഗത്ത്. ബിഷപ്പിനെതിരെ തെളിവുകൾ ഒന്നുമില്ലെന്നും ഫ്രാങ്കോയെക്കെതിരെ ഗൂഢലക്ഷ്യങ്ങളോടെയാണ് ചില കേന്ദ്രങ്ങളിൽ നിന്ന് തെളിവുകൾ കൈമാറിയതെന്നും മിഷനറീസ് ഓഫ് ജീസസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

അന്വേഷണ സംഘം പരാതി നൽകിയ കന്യാസ്ത്രീയുമായി ചേർന്ന് വ്യാജമായി രേഖകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസ് കുറ്റപ്പെടുത്തുന്നു. എംജി കോൺഗ്രിഗേഷന്റെ കീഴിലുള്ള കന്യാസ്ത്രീ മഠത്തിൽ രാത്രി രണ്ട് മണിവരെ അന്വേഷണ ഉദ്യോഗസ്ഥർ കളിച്ച് ചിരിച്ച് ഉല്ലസിക്കുന്ന കാഴ്ച്ചയാണ് ഉള്ളതെന്നും ഇത് സഭയുടെ നിയമങ്ങൾക്ക് എതിരാണെന്നും മിഷനറീസ് ഓഫ് ജീസസ് കുറ്റപ്പെടുത്തുന്നു. ഇത്തരത്തിൽ ഒരുമിച്ചിരുന്നു അന്വേഷണ സംഘവും കന്യാസ്ത്രീകളും ബിഷപ്പിനെതിരെ കൂടതൽ തെളിവുണ്ടാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും മിഷനറീസ് ഓഫ് ജീസസ് കുറ്റപ്പെടുത്തുന്നു.

 

 

Spread the love
Read Also  ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം

Leave a Reply