Sunday, January 16

സെക്രട്ടറിയേറ്റില്‍ പ്രേതബാധ, അഗ്നിപരിഹാരക്രീയ ചെയ്യണമെന്ന് ബി ജെ പി എം എല്‍ എ

ബി ജെ പിയുടെ രണ്ട് നിയമസഭാസാമാജികര്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ എം എല്‍ എ മാരെ പ്രേതപ്പേടി പിടികൂടി. സെക്രട്ടറിയേറ്റില്‍ നിഷേധോര്‍ജ്ജവും പ്രേതങ്ങളുമുണ്ടെണെന്നാണ് എം എല്‍ എ മാരുടെ പേടി.

പരിസരത്തെ പ്രേതബാധ ഒഴിച്ച് ശുദ്ധിയാക്കാന്‍ വേണ്ടി അഗ്നിപരിഹാരക്രീയ ചെയ്യണമെന്ന് താന്‍ മുഖ്യമന്ത്രി വസുന്ധര രാജെയോട് അഭ്യര്‍ത്ഥിച്ചതായി നാഗൗറില്‍ നിന്നുള്ള ബി ജെ പി എം എല്‍ എ ഹബീഹുര്‍ റഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സെക്രട്ടറിയേറ്റ് സ്ഥാപിക്കുന്നതിന് മുമ്പ് ആ സ്ഥലം ശവസംസ്കാരസ്ഥലമായിരുന്നുവെന്നും അതിനാല്‍ അവിടെ പ്രേതബാധ ഉണ്ടെന്നുമാണ് എം എല്‍ എ മാര്‍ വിശ്വസിക്കുന്നത്. സെക്രട്ടറിയേറ്റില്‍ നിന്നാല്‍ കാണാവുന്ന തരത്തില്‍ ഒരു ശ്മശാനം ഇപ്പോഴും അവിടെയുണ്ട്. അടുത്ത കാലത്ത് രണ്ട് ബി ജെ പി എം എല്‍ എമാര്‍ അകാലചരമം അടഞ്ഞതോടെ എം എല്‍ എ മാര്‍ സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ പ്രേതബാധ ഉണ്ടെന്ന് പേടിക്കുന്നവരായെന്ന് ചീഫ് വിപ്പ് കലുലാല്‍ ഗുര്‍ജാര്‍ വ്യക്തമാക്കി.

മണ്ഡല്‍ഗാര്‍ എം എല്‍ എ കീര്‍ത്തി കുമാരി സ്വിന്‍ ഫ്ലൂ പിടിപെട്ട് കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. നാഥ്ദ്വാരാ എം എല്‍ എ കല്യാണ്‍ സിംഗ് കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്.

 

Spread the love
Read Also  ഇനിയും പശുക്കളെയും തെളിച്ച് ഈ വഴി വരരുത്: ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ പശു സംരക്ഷണ കേന്ദ്രം

Leave a Reply