Wednesday, January 19

വീണ്ടും കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ കിംവദന്തി: മധ്യപ്രദേശില്‍ ആള്‍ക്കൂട്ടം വൃദ്ധയെ തല്ലിക്കൊന്നു

കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നല്‍കിയ ശക്തമായ താക്കീതിനും നിര്‍ദ്ദേശങ്ങള്‍ക്കും ശേഷവും രാജ്യത്ത് ആള്‍ക്കൂട്ടക്കൊലകള്‍ അപകടകരമാംവിധം തുടരുന്നു. മധ്യപ്രദേശിലെ സിന്‍ഗ്രൗളി ജില്ലയിലെ മോര്‍വ പ്രദേശത്ത് ശനിയാഴ്ചയായിരുന്നു സംഭവം. രാജ്യത്ത് മറ്റ് സ്ഥലങ്ങളില്‍ സംഭവിച്ചത് പോലെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന് വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ പരന്ന കിംവദന്തിയാണ് ആള്‍ക്കൂട്ട കൊലപാതകത്തില്‍ കലാശിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളാണെന്ന് സംശയിച്ച് പ്രദേശവാസികള്‍ സ്ത്രീയെ ചോദ്യം ചെയ്യുകയും പിന്നീട് തല്ലിക്കൊല്ലുകയുമായിരുന്നുവെന്ന് ജില്ല പോലീസ് സൂപ്രണ്ട് റിയാസ് ഇക്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീക്ക് മാനസിക വൈകല്യമുണ്ടായിരുന്നതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം നടന്ന സ്ഥലത്തിന് സമീപമുള്ള കാട്ടില്‍ നിന്ന് ഞായറാഴ്ചയാണ് സ്ത്രീയുടെ മൃതദേഹം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന കിംവദന്തിയുടെ പേരില്‍ രണ്ട വനം വകുപ്പി ജീവനക്കാരെ കഴിഞ്ഞ ജൂണ്‍ 29ന് നാട്ടുകാര്‍ ആക്രമിച്ചിരുന്നു. അവരുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസിന് ഇടപെടേണ്ടി വന്നിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന കിംവദന്തി വാട്ട്‌സ്ആപ്പില്‍ പടര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെമ്പാടുമായി ഇതുവരെ 22 പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകള്‍, ദരിദ്രര്‍, മാനസിക അസ്വാസ്ഥമുള്ളവര്‍, ഭിക്ഷക്കാര്‍ തുടങ്ങിയ പ്രാന്തവല്‍കൃതരാണ് എപ്പോഴും ആക്രമണത്തിന് വിധേയരാവുന്നത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന് സംശയിച്ച് മഹാരാഷ്ട്രയില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: അരികുവല്‍ക്കരിക്കപ്പെട്ടവരെ തല്ലിക്കൊല്ലാന്‍ പുതിയ ന്യായം

Spread the love
Read Also  ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങൾ പെതുജനമധ്യത്തിൽ വച്ച് ഛേദിക്കണമെന്ന് ഇമർതി ദേവി

Leave a Reply