ആൾക്കൂട്ട ആക്രമണത്തിനെതിരെ 49 സാംസ്കാരികപ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനു രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ കമലഹാസൻ. നീതിയും ന്യായവും നടപ്പാക്കേണ്ട കോടതികൾ ജനാധിപത്യം ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങൾ സമാധാനപൂർണവും ഐക്യത്തോടെയും കഴിയുവാനാണു പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നത്. പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് അതാണ്. അതേസമയം തന്റെ 49 സഹപ്രവര്‍ത്തകര്‍ രാജ്യദ്രോഹക്കേസ് നേരിടുകയാണ്. ഇത് പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് ഉടൻ പിൻ വലിക്കണം.

പ്രമുഖ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനടക്കം 49 പ്രമുഖ സാംസ്കാരികപ്രവർത്തകർക്കെതിരെ ബിഹാര്‍ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത് വിവാദമായതോടെയാണു കമല്‍ഹാസൻ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചതിനെത്തുടര്‍ന്ന് പൊതുശല്യം, മതവികാരം വൃണപ്പെടുത്തല്‍, സമാധാന അന്തരീക്ഷം തകര്‍ക്കാനും അപമാനിക്കാനും പ്രധാനമന്ത്രിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനുമാണു കേസെടുത്തത് എന്നാണു ബീഹാർ പോലീസ് അറിയിച്ചിരുന്നത്.

പ്രമുഖർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് നസ്റുദ്ദീൻ ഷായും റോമിലാ ഥാപ്പറും ടി എം കൃഷ്ണയുമടക്കം 180 കലാകാരന്മാരും സാമൂഹ്യപ്രവർത്തകരും വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഭരണകൂടഫാസിസത്തിനെതിരെ 180 പ്രമുഖർ രംഗത്ത് ; വീണ്ടും പ്രധാനമന്ത്രിക്ക് കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here