Thursday, January 20

സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു, പോലീസിനെതിരെ കുടുംബാംഗങ്ങള്‍

സദാചാരഗുണ്ടായിസത്തില്‍ മനംനൊന്ത് യുവാവ് ആത്മത്യ ചെയ്തു. മലപ്പുറം കുറ്റിപ്പാല മുഹമ്മദ് സാജിദ് ആണ് മനംനൊന്ത് ആത്മഹത്യ ചെയ്തത്.

ഇന്നലെ രാത്രിയാണ് മുഹമ്മദ് സാജിദ് വീടിനുള്ളില്‍ തൂങ്ങിയത്. പെട്ടെന്ന് തന്നെ കയറഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് അനാസ്ഥയില്‍ കുടുബാംഗങ്ങള്‍ ആരോപണമുന്നയിച്ചു.

രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്നാരോപിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ സദാചാര ഗുണ്ടകള്‍ മുഹമ്മദ് സാജിദിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. അതിന്‍റെ തത്സമയദൃശ്യങ്ങള്‍ വാട്സ് ആപ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.

സാജിദിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ തന്നെ അപമാനിച്ച ആളുകളുടെ പേരുകളുണ്ടെന്നും സാജിദിന് പരിചയമുള്ളവരായിരുന്നു ആക്രമണം നടത്തിയതെന്നും സാജിദിന്‍റെ സഹോദരന്‍ അറിയിച്ചു. ആക്രമണത്തെപ്പറ്റി പരാതി കൊടുത്തിട്ടും പോലീസ് വേണ്ട നടപടികള്‍ എടുത്തില്ലെന്നും സാജിദിന്‍റെ കുടുംബാഗങ്ങള്‍ ആരോപിക്കുന്നുണ്ട്. ആക്രമണത്തില്‍ സാജിദിന് നന്നായി പരിക്കേറ്റിട്ടുണ്ടായിരുന്നു എന്നും കുടുംബാംഗങ്ങള്‍ പറയുന്നു. സാജിദിന്‍റെ ഫോണും ബൈക്കുമെല്ലാം അക്രമികളുടെ കൈയ്യിലാണ്.

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവും, കോട്ടയത്ത് പട്ടിണി മൂലം വീട്ടില്‍ കയറി വെള്ളം ചോദിച്ച അന്യദേശത്തൊഴിലാളിയും കൊല്ലം അഞ്ചലില്‍ കോഴിയെ വാങ്ങിക്കൊണ്ടു പോവുകയായിരുന്ന ബംഗാള്‍ സ്വദേശിയും കൊല ചെയ്യപ്പട്ടപ്പോള്‍ അതിനൊക്കെ ശേഷം കേരളം അത്തരം നീചവൃത്തികളിലേക്ക് ഇനി പോകില്ലെന്ന് തോന്നിയിരുന്നതാണ്.

 

Spread the love