Friday, May 27

വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ വാട്സ് ആപ്പിന്‍റെ വന്‍ ഗവേഷണപദ്ധതി

സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജപ്രചരണങ്ങളുടെ പേരില്‍ ഇന്ത്യയില്‍ ഇതുവരെ ഇരുപത് കൊതപാതകങ്ങളാണ് നടന്നത്. ഇക്കാര്യം ആഗോളശ്രദ്ധയില്‍ വന്നതിനെത്തുടര്‍ന്ന് വ്യാജവാര്‍ത്തകളെ ഇല്ലാതാക്കാന്‍ വാട്സ് ആപ്പ് നടപടിയടുക്കുന്നു. അതിനായിവന്‍ഗവേഷണപദ്ധതിയാണ് വാട്സ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.

വാട്സ് ആപ്പില്‍ വരുന്ന വ്യാജവാര്‍ത്തകളുടെ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിന്  സാമൂഹികശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും മേഖലയില്‍ നിന്നുള്ള ഗവേഷണപദ്ധതികളെയാണ് വാട്സ് ആപ്പ് ലക്ഷ്യമിടുന്നത്. അതിനായി സ്വതന്ത്ര ഗവേഷണപദ്ധതികള്‍ക്ക് ധനസഹായം നല്കുമെന്ന് വാട്സ് ആപ്പ് പ്രസ്താവന വ്യക്തമാക്കുന്നു.

പ്രസ്താവന പ്രകാരം ചട്ടക്കുടുകള്‍ ഉണ്ടാക്കുക, വിവരശേഖരണവും  വിശകലനവും, പ്രസക്തമായ സംഭവവികാസങ്ങളുടെ അന്വേഷണം മുതലായ മേഖലയില്‍ സ്വതന്ത്രഗവേഷകരെയാണ് വാട്സ് ആപ്പ് ലക്ഷ്യമിടുന്നത്. ഗവേഷകരുടെ വിവരവിശകലനത്തിന് ബൗദ്ധികസ്വത്തവകാശം ലഭ്യമാകും. ഓരോ ഗവേഷണപദ്ധതിക്കും 50,000 ഡോളര്‍ വരെ ധനസഹായം ലഭിക്കും. വാട്സ് ആപ്പ് പ്രധാന ആശയവിനിമയമാര്‍ഗ്ഗമായി ഉപയോഗിക്കപ്പെടുന്ന ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീല്‍, മെക്സിക്കോ മതലായ രാജ്യങ്ങളിലാണ് ഗവേഷണം നടത്തുന്നത്. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്കായി രണ്ട് വര്‍ക്ക് ഷോപ്പുകള്‍ നടത്തും. ആഗസ്റ്റ് 12 വരെയാണ് അപേക്ഷാസമയം.

വിശദവിവരങ്ങള്‍ക്കായി വാട്സ് ആപ്പ് പ്രസ്താവനയുടെ ലിങ്ക് കാണുക.

Spread the love
Read Also  ഇസ്രായേലിനു സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നതിൻ്റെ പിന്നിൽ കേന്ദ്രസർക്കാരോ