കോൾ റേറ്റിലും ഡാറ്റയിലും വൻ വർദ്ധനയാണു വരുത്തിയിരിക്കുന്നത്. 22 മുതൽ 42 വരെയാണു കോൾ നിരക്കിലും ഇൻ്റർനെറ്റ് ഡേറ്റയിലും വർദ്ധനവ് വരുത്തിയിരിക്കുന്നത്

ഐഡിയയും വോഡഫോണും എയർ ടെല്ലുമാണു കോൾ നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ഡിസംബർ 3 ഓടെ യാണു പുതിയ നിരക്ക് നിലവിൽ വരുന്നത്

നിരക്ക് വർദ്ധിപ്പിച്ചതോടെ 2, 28, 84, 365 ദിവസങ്ങള്‍ കാലാവധിയുളള വിവിധ പ്ലാനുകള്‍ കമ്പനി പ്രഖ്യാപിച്ചു. നിലവിലെ പ്ലാനുകളുടെ നിരക്കിനേക്കാള്‍ 42% വര്‍ധനവോടെയായിരിക്കും പുതിയ പ്ലാനുകളുടെ നിരക്കുകൾ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ചുവടുപിടിച്ച് മറ്റു സേവനദാതാക്കളും നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

റിലയന്‍സ് ജിയോയും മൊബൈല്‍ സേവനങ്ങള്‍ക്കു നിരക്ക് വര്‍ധിപ്പിക്കാന്‍ നേരത്തെ  തീരുമാനിച്ചിരുന്നു. ജിയോയുടെ നിരക്ക് വർദ്ധന വെള്ളിയാഴ്ച നിലവിൽ വരും.

നിരക്ക് കുറച്ച് റിലയൻസ് ജിയോ കളത്തിലിറങ്ങിയതോടെ മറ്റ് കമ്പനികൾക്ക് വ്യാപാരത്തിൽ വൻ തോതിൽ ഇടിവ് വരുകയായിരുന്നു. പിടിച്ചുനിൽക്കാൻ കഴിയാതിരുന്ന തങ്ങൾക്ക്  വൻ നഷ്ടം സംഭവിച്ചതായി എയർടെൽ, വോഡഫോൺ, ഐഡിയ മാനേജുമെൻ്റുകൾ വെളിപ്പെടുത്തി. നിരക്ക് കൂടുന്നതോടെ 199 രൂപയുടെ ഡാറ്റക്ക് ഇനി ഇരട്ടിയോളം തുക നൽകേണ്ടിവരുമെന്നറിയുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also   അർദ്ധരാത്രിക്കകം 1.47 ലക്ഷം കോടി നികുതിയടയ്‌ക്കാൻ എയർ ടെൽ, ഐഡിയയ്ക്ക് അന്ത്യശാസനം

LEAVE A REPLY

Please enter your comment!
Please enter your name here