Saturday, January 29

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും ഹിന്ദുക്കള്‍ക്കും രക്ഷയില്ല: യുപിയില്‍ എരുമയെ കടത്തിയെന്ന പേരില്‍ ആക്രമണം

സുപ്രീം കോടതി വിധിയും റക്ബാറിന്റെ കൊലപാതകം ഉയര്‍ത്തിയ പ്രതിഷേധവുമൊന്നും സംഘപരിവാര്‍ അഴിച്ചുവിട്ട ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്ക് തടയാവുന്നില്ല. മാത്രമല്ല, കാലിസംരക്ഷണം നടത്തുന്ന ഹിന്ദുക്കളും അതിക്രമത്തിന് ഇരയാവുന്നു എന്നാണ് ഇന്നലെ യുപിയിലെ ഹര്‍ത്രാസ് ജില്ലയില്‍ നടന്ന സംഭവം തെളിയിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനായി വിദ്വേഷ പ്രചാരണം നടത്തി ആള്‍ക്കൂട്ടങ്ങളെ ഇളക്കിവിട്ട് ന്യൂനപക്ഷങ്ങളെയും ദളിതരെയും കൊല്ലിച്ച സംഘപരിവാറിന് തന്നെ തിരിച്ചടിയാവുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

ഡല്‍ഹിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ഹര്‍ത്രാസ് ജില്ലയില്‍ ഇന്നലെ വെളുപ്പിലെ ചത്ത എരുമയെ പിക്അപ്പില്‍ കൊണ്ടുപോവുകയായിരുന്ന നാല് പേരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. പിക്അപ്പ് വാനിലുള്ളവര്‍ എരുമയെ വിഷം കൊടുത്ത് കൊന്നശേഷം കടത്തുകയായിരുന്നു എന്നാണ് ആള്‍ക്കൂട്ടം ആരോപിച്ചത്. ചത്ത എരുമയെ കൊണ്ടു പോയവരില്‍ രണ്ടുപേര്‍ ഹിന്ദുക്കളും രണ്ടുപേര്‍ മുസ്ലീങ്ങളുമാണ്. കരാറുകാരന്റെ നിര്‍ദ്ദേശപ്രകാരം അടുത്തുള്ള ഗ്രാമത്തില്‍ ചത്ത എരുമയെ നീക്കം ചെയ്യാനാണ് തങ്ങള്‍ പോയതെന്ന കൂട്ടത്തിലൊരാളുടെ അപേക്ഷ ചെവിക്കൊള്ളാനൊന്നും ആള്‍ക്കൂട്ടം തയ്യാറായില്ല.

ഒടുവില്‍ വിവരമറിഞ്ഞ് അമ്പത് കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തിയാണ് ഇരകളെ രക്ഷിച്ചത്. എരുമയുടെ ഉടമയുമായി ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് പറയുന്നു. എരുമയുമായി പോയ നാല് പേര്‍ക്കും ചത്ത മൃഗങ്ങളെ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള ലൈസന്‍സ് ഉണ്ടെന്നാണ് പറയുന്നതെന്നും ഇതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സീനിയര്‍ പോലീസ് ഓഫീസര്‍ സിദ്ധാര്‍ത്ഥ വര്‍മ്മ പറഞ്ഞു.
വിഡിയോ കാണാം:

Spread the love
Read Also  NCERT പാഠപുസ്തകം അനധികൃതമായി അച്ചടിച്ചു വിറ്റു ബി ജെ പി നേതാവിന്റെ മകനെതിരെ കേസ്

Leave a Reply