Monday, August 10

മോദി വീണ്ടും വരുമെന്ന് ടൈംസ് നൗ സർവേ ; കേരളത്തിൽ യു ഡി എഫിന് 16 സീറ്റു, ബി ജെ പി അക്കൗണ്ട് തുറക്കും

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ ഡി എ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ടൈംസ് നൗ സർവ്വേ ഫലം വെളിപ്പെടുത്തുന്നു. . സര്‍വേ പ്രകാരം എന്‍ഡിഎ 283 സീറ്റുകള്‍ നേടും. ഈ സര്‍വേയില്‍ 17,000ത്തോളം പേരുടെ അഭിപ്രായമാണ് എടുത്തത്. സര്‍വേ പ്രകാരം 135 സീറ്റാണ് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ മുന്നണിക്ക് ലഭിക്കുക. മറ്റുപാര്‍ട്ടികള്‍ക്ക് 125 സീറ്റാണ് ലഭിക്കുക. ഇത്തവണ എൻ ഡി എ യ്ക്ക് വോട്ടിങ് ശതമാനാവും കൂടുമെന്നാണ് പ്രവചനം. വോട്ടിംഗ് ശതമാനത്തിലേക്ക് വന്നാല്‍ എന്‍ഡിഎയ്ക്ക് 40.1 ശതമാനം വോട്ട് ലഭിക്കും എന്നാണ് പറയുന്നത്. 2014 ല്‍ ഇത് 38.5 ആയിരുന്നു.

ഇത്തവണ യു പി എ ക്കു 30 . 6 ശതമാനം മാത്രമാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് മേഖലയിലും വന്‍ മുന്നേറ്റം ഉണ്ടാകും. അതേ സമയം പശ്ചിമ ബംഗാളിലും, ഓഡീഷയിലും മികച്ച വിജയം ബിജെപി നേടുമെന്നാണ് സർവേ വ്യക്തമാക്കുന്നത്

മറ്റു സംസ്ഥാനങ്ങളിലെ ഫലം ഇപ്രകാരമായിരിക്കും. മധ്യപ്രദേശില്‍ 29 ല്‍ 22 സീറ്റ്, രാജസ്ഥാനില്‍ 25 ല്‍ 20. ചത്തീസ്ഗഢില്‍ 11 ല്‍ 6 എന്നിങ്ങനെയാണ് സർവ്വേയിൽ സൂചിപ്പിക്കുന്നത്. ബിജെപി സഖ്യം ഹിന്ദി മേഖലയിൽ തന്നെയാകും കൂടുതൽ സീറ്റുകൾ നേടുക എന്നാണ് സര്‍വേ പറയുന്നത്. ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളില്‍ എസ്.പി-ബി.എസ്.പി സഖ്യം 36 സീറ്റും, ബിജെപി സഖ്യം 42 സീറ്റും നേടുമെന്നാണ് പറയുന്നത്. പശ്ചിമ ബംഗാളില്‍ എന്‍ഡിഎ മുന്നണി 11 സീറ്റ് നേടും. മഹാരാഷ്ട്രയില്‍ ബിജെപി മുന്നണി 39 സീറ്റ് ജയിക്കുമെന്നും, ഒഡീഷയില്‍ ഇത് 14 ആയിരിക്കുമെന്നും സര്‍വേ പറയുന്നു.

ജനതാദൾ സർക്കാർ ഭരിക്കുന്ന ബിഹാറിലും ബി ജെ പി ജനത ദൾ സഖ്യത്തിനാണ് ഭൂരിപക്ഷം പ്രവചിക്കുന്നത്. എന്‍ഡിഎ മുന്നണി 27 സീറ്റ് വിജയിക്കുമെന്നും. ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം 13 സീറ്റ് വിജയിക്കുമെന്ന് സര്‍വേ പറയുന്നു. കര്‍ണാടകയില്‍ ബിജെപി 15 സീറ്റ് നേടും ഇവിടെ കോണ്‍ഗ്രസ് സഖ്യം 13 സീറ്റ് നേടും. ആന്ധ്രയില്‍ 25 ല്‍ 22 സീറ്റും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടും എന്നാണ് സര്‍വേ പറയുന്നത്. തെലങ്കാനയില്‍ 17 ല്‍ 13 സീറ്റും ടിആര്‍എസ് നേടും എന്നാണ് പ്രവചനം. ടിഡിപി ആന്ധ്രയില്‍ 3 സീറ്റിലേക്ക് ഒതുങ്ങും എന്ന് സര്‍വേ പറയുന്നു.

എന്നാൽ തമിഴ് നാട്ടിൽ ഇത്തവണ ഡി എം കെ സീറ്റ് തൂത്തുവാരുമെന്ന് പ്രവചിക്കുന്നു. തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലെ സഖ്യം 39 സീറ്റില്‍ 34 സീറ്റും ഡിഎംകെ സഖ്യം കരസ്ഥമാക്കും എന്നാണ് പറയുന്നത്. എഐഎഡിഎംകെ സഖ്യം 5 സീറ്റിലേക്ക് ഒതുങ്ങും.

കേരളം യു ഡി എഫിന് ; ബി ജെ പി ഒരു സീറ്റു നേടുമെന്നും സർവ്വെ

Read Also  അടിത്തറ തകരുന്ന ജുഡീഷ്യറിയെന്ന നെടുംതൂണ് ; ആർ സുരേഷ് കുമാർ എഴുതുന്നു

കേരളത്തിൽ ശബരിമല വിധിയും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും യുഡിഎഫിന് നേട്ടമാകുമെന്നും മികച്ച വിജയം നേടുമെന്നും പോൾ ട്രാക്കർ പ്രവചിക്കുന്നു. കേരളത്തിൽ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ – വി എം ആർ പോൾ ട്രാക്കർ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുൻപും ശേഷവും വോട്ടർമാരുടെ ഇടയിൽ നടത്തിയ അഭിപ്രായശേഖരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ടൈംസ് നൗ പോൾ ട്രാക്കർ തയ്യാറാക്കിയത്.

കേരളത്തിന്‍റെ ഫലം സംബന്ധിച്ച് ടൈംസ് നൗ പ്രവചനം ഇങ്ങനെയാണ്. യുഡിഎഫ് 16 സീറ്റുകളുമായി മികച്ച വിജയം നേടും. എൽഡിഎഫിന് 3 സീറ്റ് മാത്രമേ കിട്ടൂ. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി ലോക്സഭയിൽ കേരളത്തിൽ നിന്ന് അക്കൗണ്ട് തുറക്കും, ഒരു സീറ്റ് നേടും. ഏത് സീറ്റാണെന്ന് പറയുന്നില്ല

ശബരിമല വിഷയത്തിൽ വനിതാമതിൽ ഉൾപ്പെടെ യുവതീപ്രവേശത്തെ അനുകൂലിച്ച എൽഡിഎഫിനു ഇത്തവണ വൻ പരാജയമായിരിക്കുമെന്നു സർവേ പ്രവചിക്കുന്നു. വോട്ട് വിഹിതം വലിയ തോതിൽ ഇടിയുമെന്നാണ് പോൾ ട്രാക്കർ പ്രവചിക്കുന്നത്. ബി ജെ പി കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ശബരിമല പ്രക്ഷോഭം ശക്തമായ എൽഡിഎഫ് വിരുദ്ധവികാരം സംസ്ഥാനത്തുണ്ടാക്കിയിട്ടുണെന്നും സർവ്വേ സൂചിപ്പിക്കുന്നു. എൽഡിഎഫിന് അനുകൂലമായിരുന്ന ഹിന്ദു വോട്ട് ബാങ്ക് ഇത്തവണ എതിരായി തിരിയുമെന്നാണ് ടൈംസ് നൗ വിലയിരുത്തൽ.

പല സർവ്വെകളും പുറത്തുവരാനുണ്ട്. കേരളത്തിലെ ആദ്യതെരഞ്ഞെടുപ്പ് സർവ്വെ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു.  ഇനി എക്സിറ്റ് പോൾ സർവ്വെയുടെ ഫലം പുറത്തുവരുമ്പോൾ മാത്രമേ സീറ്റുകളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ വിശ്വസനീയമായ ചിത്രം വ്യക്തമാകുകയുള്ളൂ.

Spread the love

Leave a Reply