Monday, January 24

മോദി ഇതുവരെ ചുറ്റിയത് 84 രാജ്യങ്ങൾ; ചിലവാക്കിയത് 2000 കോടി രൂപയിലധികം

രാജ്യത്തിന്റെ പൊതു ഖജനാവിൽ നിന്ന് 2000 കോടി രൂപയിലധികം മുടക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ചത് 84 രാജ്യങ്ങൾ. സി.പി.ഐ എം.പി ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മോദിയുടെ യാത്രാ വിമാനമായ എയര്‍ഇന്ത്യ വണ്ണിന്റെ ചിലവുകളും ഹോട്ട്‌ലൈന്‍ സംവിധാനങ്ങളും ചേര്‍ത്തുള്ള ചിലവുകളാണിത്. 2014 ജൂണ്‍ 15 മുതല്‍ 2018 ഡിസംബര്‍ 3 വരെയുള്ള കണക്കുകളാണ് രാജ്യസഭയിൽ മന്ത്രി പുറത്ത് വിട്ടത്. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സിനായി 1,583.18 കോടി രൂപയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി 429.28 കോടിരൂപയും ചിലവഴിച്ചിട്ടുണ്ട്. ഹോട്ട്‌ലൈന്‍ സംവിധാനങ്ങള്‍ക്കായി 9.12 കോടിരൂപയാണ് ചെലവാക്കിയത്.

Spread the love
Read Also  ആക്ഷേപിക്കൽ മാത്രമാണ് പ്രതിപക്ഷത്തിന്റെ പണിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

Leave a Reply